മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സാക്കീര്‍ റഹ്മന്‍ ലഖ്‌വി അറസ്റ്റിലായി

ഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്‌കര്‍ തായിബ കമാന്‍ഡറുമായ സാക്കീര്‍ റഹ്മാന്‍ ലഖ്‌വി അറസ്റ്റില്‍. തീവ്രവാദവുമായി ബന്ധപ്പെട്ട് പണമിടപാട് കേസില്‍ ലഖ്‌വി പാക്കിസ്ഥാനില്‍ അറസ്റ്റിലായെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ ഭീകരാക്രമണക്കേസില്‍ ആറുവര്‍ഷത്തോളം പാക്കിസ്ഥാന്‍ ജയിയില്‍ കഴിഞ്ഞ ലഖ്‌വി 2015 ലാണ് ജാമ്യത്തിലിറങ്ങിയത്.

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ ഭീകരവിരുദ്ധ വിഭാഗമാണ് ഇയാളെ ഇപ്പോള്‍ അറസ്റ്റ് ചെയ്തത്. 61 വയസുകാരനായ ലഖ്‌വി ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി സമാഹരിച്ച പണമുപയോഗിച്ച് ആശുപത്രി നിര്‍മ്മിച്ചതായും കണ്ടെത്തി. പി്ന്നീട് ഈ ആശുപത്രിയില്‍ നിന്നുളള ഫണ്ട് കൂടുതല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചു എന്നാണ് ഇയാള്‍ക്കെതിരായ ആരോപണം.

ലഖ്‌വിയുടെ വിചാരണ ലാഹോറിലെ തീവ്രവാദ വിരുദ്ധ കോടതിയില്‍ നടക്കും. മുംബൈ ഭീകരാക്രമണത്തെത്തുടര്‍ന്ന് യുഎന്‍ ലഖ്‌വിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. 2008ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തില്‍ 166 പേര്‍ മരണപ്പെടുകയും മുന്നൂറിലേറേപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More