ഡല്‍ഹി: കങ്കണ ചെയ്ത കാര്യങ്ങള്‍ പഞ്ചാബികള്‍ ഒരിക്കലും മറക്കില്ലെന്ന് ദില്‍ജിത് ദൊസഞ്ജ്. തനിക്കെതിരായ നടി കങ്കണയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു ഗായകനും നടനുമായ ദില്‍ജിത് ദൊസഞ്ജ്. തന്റെ കാര്യത്തില്‍ ഇത്രയധികം ആശങ്ക പ്രകടിപ്പിക്കുന്ന കങ്കണയെ തന്റെ പബ്ലിക് റിലേഷന്‍ ഓഫീസറായി നിയമിക്കാം, നിങ്ങള്‍ നിരവധി തെറ്റിദ്ധാരണകളോടെയാണ് ജീവിക്കുന്നത്, നിങ്ങള്‍ ചെയ്തതൊന്നും പഞ്ചാബികള്‍ മറക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
കങ്കണയ്ക്കെതിരെ സംസാരിക്കുന്ന ഒരു വൃദ്ധയുടെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് ദില്‍ജിതിന്റെ പ്രതികരണം. കര്‍ഷകപ്രതിഷേധത്തിന് ആക്കം കൂട്ടിയതിനുശേഷം ദില്‍ജിത് അവധിക്കാലം ആഘോഷിക്കുകയാണെന്നായിരുന്നു കങ്കണയുടെ പോസ്റ്റ്. കര്‍ഷകരുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടിയത് ആരാണെന്നും അവരുടെ അവകാശങ്ങള്‍ക്ക് എതിരുനില്ക്കുന്നവരാരാണെന്നും കാലം തെളിയിക്കും. നൂറു നുണകള്‍ക്ക് ഒരു സത്യത്തെ മറച്ചുവയ്ക്കാനാവില്ല, പഞ്ചാബിലെ ജനങ്ങളെല്ലാവരും തനിക്കെതിരാണെന്ന് കരുതരുത് അത്രയും വലിയസ്വപ്നങ്ങള്‍ കണ്ടാല്‍ താങ്കളുടെ ഹൃദയം തകരും എന്ന് ദില്‍ജിത്തിന്റെ ട്വീറ്റിനെതിരെ കങ്കണയും പ്രതികരിച്ചു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ഷഹീന്‍ബാഗ് സമരത്തിന്റെ മുഖമായിരുന്ന ബില്‍ക്കിസ് ദാദിയെ അവഹേളിച്ചുകൊണ്ടുളള കങ്കണയുടെ ട്വീറ്റിനെത്തുടര്ന്നായിരുന്നു ഇരുവരും തമ്മിലുളള സൈബര്‍ യുദ്ധം ആരംഭിച്ചത്.