ട്വിറ്റര്‍ നിലകൊള്ളുന്നത് ഇസ്ലാമിക രാജ്യങ്ങള്‍ക്കും ചൈനക്കും വേണ്ടി; ട്രംപിന്റെ അക്കൗണ്ട് പൂട്ടിയതിനെതിരെ കങ്കണ

മുംബൈ: ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയതില്‍ ട്വിറ്റര്‍ സിഇഒയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബോളിവുഡ് നടി കങ്കണ റനൌട്ട്. അഭിപ്രായ സ്വാതന്ത്രത്തിനായി ട്വിറ്റര്‍ നിലകൊളളുന്നു എന്ന 2015ലെ ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സിന്റെ ട്വീറ്റ് ഉദ്ധരിച്ചാണ് കങ്കണ ട്വിറ്ററിനെ വിമര്‍ശിച്ചത്. കഴിഞ്ഞ ദിവസം ട്വിറ്റര്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ @realdonaldtrump, @teamtrump  എന്നീ അക്കൗണ്ടുകള്‍ പൂര്‍ണമായും നിരോധിക്കുകയും @potus അക്കൗണ്ടിലെ സമീപകാല പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഇസ്ലാമിക് രാജ്യങ്ങള്‍ക്കും ചൈനയുടെ പ്രചാരണങ്ങള്‍ക്കും വേണ്ടിയാണ് ട്വിറ്റര്‍ നിലകൊളളുന്നത്. വിലകുറഞ്ഞ നേട്ടങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുന്ന ട്വിറ്റര്‍ അസഹിഷ്ണുതയാണ് കാണിക്കുന്നത് എന്ന് കങ്കണ ട്വീറ്റ് ചെയ്തു. യുഎസ് കാപ്പിറ്റോള്‍ ആക്രമണത്തെത്തുടര്‍ന്നാണ് ട്വിറ്റര്‍ ട്രംപിന്റെ അക്കൗണ്ടുകള്‍ സ്ഥിരമായി പൂട്ടിയത്. ട്രംപിന്റെ അക്കൗണ്ട് പൂട്ടിയതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ ബിജെപി എംപി തേജസ്വി സൂര്യയുള്‍പ്പെടെ നിരവധിപേരാണ് ട്വിറ്ററിനെതിരെ രംഗത്തെത്തിയത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഇതാദ്യമായല്ല കങ്കണ ട്വിറ്ററിനെതിരെ രംഗത്തെത്തുന്നത്. കങ്കണയുടെ സഹോദരിയുടെ അക്കൗണ്ട് പൂട്ടിയ ട്വിറ്ററിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ത്യയില്‍ ട്വിറ്ററിന്റെ പ്രവര്‍ത്തനം നിരോധിച്ച് ഇന്ത്യ പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആരംഭിക്കണമെന്ന് കങ്കണ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Contact the author

Web Desk

Recent Posts

National Desk 22 hours ago
National

കാളി മാംസാഹാരം കഴിക്കുന്ന, മദ്യ വസ്തുകള്‍ ഉപയോഗിക്കുന്ന ദേവതയാണ് - മഹുവ മൊയ്ത്ര

More
More
Web Desk 22 hours ago
National

ഹിന്ദു ദൈവങ്ങളുടെ ചിത്രമുളള മാംസം പൊതിഞ്ഞു; യുപിയില്‍ വ്യാപാരി അറസ്റ്റില്‍

More
More
National Desk 23 hours ago
National

'സിഗരറ്റ് വലിക്കുന്ന കാളി'; ലീന മണിമേഖലക്കെതിരെ കേസ് എടുത്ത് യു പി പൊലീസ്

More
More
National Desk 1 day ago
National

പ്രധാനമന്ത്രിയുടെ ഹെലിക്കോപ്റ്ററിനുനേരേ കറുത്ത ബലൂണുകള്‍ പറത്തിയ സംഭവം; 3 കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍

More
More
National Desk 1 day ago
National

കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ്: നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും ഒന്നിച്ചു മത്സരിക്കും

More
More
Web Desk 1 day ago
National

മഹാരാഷ്ട്രയില്‍ അജിത് പവാര്‍ പ്രതിപക്ഷ നേതാവ്

More
More