ഗോഡ്സെയുടെ പേരില്‍ പഠനകേന്ദ്രമൊരുക്കി ഹിന്ദുമഹാസഭ

ഗ്വാളിയാര്‍: ഗാന്ധിജിയുടെ ഘാതകന്റെ പേരില്‍ മധ്യപ്രദേശില്‍ പഠനകേന്ദ്രമൊരുക്കി ഹിന്ദുമഹാസഭ. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് ജ്ഞാനശാല അഥവാ പഠനകേന്ദ്രം ആരംഭിച്ചത്. ഇന്ത്യയുടെ വിഭജനത്തെക്കുറിച്ച് യുവാക്കളെ ബോധവത്കരിക്കുന്നതിനും ചരിത്ര പ്രാധാന്യമുളള വ്യക്തിത്വങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമായാണ് നാഥുറാം വിനായക് ഗോഡ്‌സെയുടെ  പേരില്‍ പഠനകേന്ദ്രം ആരംഭിച്ചതെന്ന് ഹിന്ദുമഹാസഭ വ്യക്തമാക്കി.

ഗുരു ഗോബിന്ദ് സിംഗ്, ഛത്രപതി ശിവജി, മഹാറാണ പ്രതാപ് തുടങ്ങിയ ദേശീയ നേതാക്കളെക്കുറിച്ച് യുവാക്കള്‍ക്ക് അറിവ് പകര്‍ന്ന് കൊടുക്കുകയാണ് ജ്ഞാനശാലയുടെ ലക്ഷ്യമെന്ന് ഹിന്ദു മഹാസഭ ദേശീയ വൈസ് പ്രസിഡന്റ് ജയ്‌വീര്‍ ഭരജ്വാജ് പറഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

രാജ്യത്തെ യുവതലമുറ വിഭജനത്തെക്കുറിച്ചുളള സത്യങ്ങള്‍ അറിയണം, ഗോഡ്‌സെ വിഭജനത്തെ എതിര്‍ത്തത് എന്തിനാണെന്നും, രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കാനായി ഹിന്ദു മഹാസഭ ചെയ്ത ത്യാഗങ്ങള്‍ യുവാക്കളെ അറിയിക്കാനാണ് പഠനകേന്ദ്രം ആരംഭിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1947ലെ ഇന്ത്യ വിഭജനത്തിനു പിന്നില്‍ കോണ്‍ഗ്രസ് ആയിരുന്നു എന്നും ജയ്‌വീര്‍ ഭരദ്വാജ് ആരോപിച്ചു.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More