കേന്ദ്രമന്ത്രി ശ്രീപദ് നായിക്ക് അപകടനില തരണം ചെയ്തു

പനാജി: കേന്ദ്ര ആയുഷ്, പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക്ക് അപകടനില തരണം ചെയ്തു. അദ്ദേഹത്തെ കാര്‍ഡിയാക് കെയര്‍ യൂണിറ്റിലേക്ക് മാറ്റിയതായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമാക്കി. ശ്രീപദ് നായിക്കിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിങ്കളാഴ്ച്ച കര്‍ണാടകയിലുണ്ടായ കാറപകടത്തിലാണ് പ്രതിരോധ സഹമന്ത്രിക്ക് പരിക്കേറ്റത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്രീപദ് നായിക്കിന്റെ ഭാര്യ വിജജയും സഹായി ദീപക്കും മരിച്ചു. അപകടത്തെത്തുടര്‍ന്ന് മൂവരെയും ഗോവ മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. കര്‍ണാടകയിലെ അങ്കോളി ജില്ലയിലാണ് അപകടമുണ്ടായത്. യെല്ലാപൂരില്‍ നിന്ന് ഗോകര്‍ണയിലേക്കുളള യാത്രക്കിടെയായിരുന്നു അപകടം.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അപകടവിവരമറിഞ്ഞയുടന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഗോവ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടിരുന്നു. നായിക്കിന് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. ശ്രീപദ് നായിക്കിന്റെ ഭാര്യയുടെ മരണത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ എന്നിവരുള്‍പ്പെടെ നിരവധിപ്പേര്‍ അനുശോചനം രേഖപ്പെടുത്തി.

Contact the author

National Desk

Recent Posts

Web Desk 5 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More