9 കോടി രൂപയുടെ ബിറ്റ് കോയിനുകൾ ഹാക്ക് ചെയ്ത 25 കാരൻ അറസ്റ്റിൽ

ബെം​ഗളൂരുവിൽ കമ്പ്യൂട്ടർ ഹാക്കറിൽ നിന്ന് 9 കോടി രൂപ മൂല്യം വരുന്ന ബിറ്റ് കോയിനുകൾ പൊലീസ് പിടിച്ചെടുത്തു.  ശ്രീകൃഷണ എന്ന 25 കാരനെയാണ് അറസ്റ്റ് ചെയ്തതെന്ന് ബെം​ഗളൂരു പൊലീസ് ജോയിന്റ് കമ്മീഷണർ പറഞ്ഞു.ഓൺലൈൻ ​ഗെയിമിം​ഗ് പോർട്ടലുകൾ, സർക്കാർ വെബ് സൈറ്റുകൾ എന്നിവ ഹാക്ക് ചെയ്ത കേസിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിറ്റ് കോയിനുകൾ ഇയാളിൽ നിന്ന് കണ്ടെടുത്തത്. 3 ബിറ്റ് കോയിന്‍ എക്സ്ചേഞ്ചുകൾ ഹാക്ക് ചെയ്താണ് ഇയാൾ ഇവ നേടിയതെന്ന് പൊലീസ് പറഞ്ഞു.

2014 മുതൽ 2017 വരെ ശ്രീകൃഷ്ണ നെതർലാൻഡിലായിരുന്നു. വിദേശത്തു നിന്നും തിരിച്ചെത്തിയ ശേഷമാണ് ഹാക്കിം​ഗിലേക്ക് ഇയാൾ തിരി‍ഞ്ഞത്. കർണാക സർക്കാറിന്റെ അടക്കം വെബ്സൈറ്റുകൾ ഇയാൾ ഹാക്ക് ചെയ്തതായി പൊലീസ് കണ്ടെത്തി. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഇയാളുടെ സഹായികളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. വിദേശത്ത് നിന്ന് ലഭിച്ച സഹായത്തെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച ബിറ്റ് കോയിന്‍  മൂല്യം ചരിത്രത്തിൽ ആദ്യമായി 40000 ഡോളർ  പിന്നിട്ടിരുന്നു. ഈ ഘട്ടത്തിലാണ് ഇയാൾ ബിറ്റ് കോയിന്‍  എക്സ്ചേഞ്ചുകൾ ഹാക്ക് ചെയ്തത്.

Contact the author

Web Desk

Recent Posts

Web Desk 5 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More