ഡല്‍ഹി: ഇനി മുതല്‍ സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം 'പരാക്രം ദിവസാ'യി ആചരിക്കുമെന്ന് കേന്ദ്രസാംസ്കാരിക മന്ത്രാലയം അറിയിച്ചു. രാജ്യത്തോടുളള നിസ്വാര്‍ത്ഥ സേവനം കണക്കിലെടുത്താണ് തീരുമാനം. ജനുവരി 23ന് അദ്ദേഹത്തിന്റെ നൂറ്റി ഇരുപത്തിയഞ്ചാം ജന്മവാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം.
ഇനിമുതല്‍ എല്ലാ വര്‍ഷവും ദേശീയ അന്തര്‍ദേശീയ തലത്തില്‍ നേതാജിയുടെ ജന്മവാര്‍ഷികം ആഘോഷിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയിലെ യുവാക്കള്‍ നേതാജിയെപ്പോലെ പ്രതികൂല സാഹചര്യങ്ങളില്‍ ധീരതയോടെ പ്രവര്‍ത്തിക്കാനും, ദേശസ്നേഹത്തെക്കുറിച്ച് മനസിലാക്കാനുമാണ് അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ഈ മാസം ആദ്യം സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്ഷിക പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനായി ഉന്നതസമിതി രൂപീകരിച്ചിരുന്നു. അഭിനേതാക്കളായ കാജോള്‍, മിഥുന് ചക്രബര്‍ത്തി, സംഗീതജ്ഞന് എ ആര് റഹ്മാന്, ക്രിക്കറ്റര്‍ സൗരവ് ഗാംഗുലി, മേദാന്ത ചെയര്മാന് രവി കസ്ലിവാള്‍ തുടങ്ങിയവരും പത്ത് കേന്ദ്രമന്ത്രിമാരും ഏഴ് മുഖ്യമന്ത്രിമാരുമുള്പ്പെട്ട 85 അംഗ സമിതിയാണ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ ആസൂത്രണം ചെയ്യുക.