അർണബിന്‍റെ ചാറ്റുകളെക്കുറിച്ച് സർക്കാറിന് മൗനം, ഭീകരമെന്ന് സോണിയ

ബാലകോട്ട് ആക്രമണത്തെക്കുറിച്ച് റിപ്പബ്ലിക്ക് ടി. വി. അവതാരകൻ അർണബ് ഗോസ്വാമിക്ക് നേരത്തേ അറിവുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന വാട്‌സ്ആപ്പ് ചാറ്റുകൾ ചോർന്ന സംഭവത്തിൽ സർക്കാരിന് കാതടപ്പിക്കുന്ന നിശബ്ദതയാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ദേശീയ സുരക്ഷയുടെ കാര്യത്തിൽ സർക്കാർ വലിയ വിട്ടുവീഴ്ചയാണ് ചെയ്തതെന്നും സോണിയ ഗാന്ധി ആരോപിച്ചു.

കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി. കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര സർക്കാർ പുലർത്തുന്ന നിർവികാരതയും ധാർഷ്ട്യവും ഞെട്ടിക്കുന്നതാണെന്നും അവര്‍ ആരോപിച്ചു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അടുത്തിടെ ദേശീയ സുരക്ഷയുടെ കാര്യത്തില്‍ കണ്ടുകൊണ്ടിരിക്കുന്ന വിട്ടുവീഴ്ചയും രാജ്യത്തെ അസ്വസ്ഥമാക്കുന്നുണ്ട്. സൈനിക നടപടികള്‍ സംബന്ധിച്ച ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തുന്നത് രാജ്യദ്രോഹക്കുറ്റമാണെന്ന് അടുത്തിടെ ആന്‍റണി പറഞ്ഞിരുന്നു. എന്നിട്ടും വെളിപ്പെടുത്തിയ കാര്യങ്ങളിൽ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നിശബ്ദത നമ്മുടെ ഭീതിജനകമാണ് - സോണിയ ഗാന്ധി തുറന്നടിച്ചു.

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More