യുഡിഎഫിനെ നിയന്ത്രിക്കുന്നത് ലീഗ്; ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും പാണക്കാട് സന്ദര്‍ശനം തെളിവ് - എ വിജയരാഘവന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡി ഫിനെ നയിക്കുന്നത് മുസ്ലിം ലീഗാണെന്ന് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയും എല്‍ഡിഎഫ് കണ്‍വീനറുമായ എ വിജയാരഘവന്‍. മതമൌലിക വാദികളുടെ  ഏകോപനമാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പാണക്കാട്ട് പോയത് ഇതിന്റെ ഭാഗമായാണെന്നും എ വിജയാരഘവന്‍ ആരോപിച്ചു. സംസ്ഥാനത്തെ പിന്നോട്ട് നയിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. അവര്‍ ബിജെപിയുമായും അപകടകരമായ കൂട്ടുകെട്ടിലേക്ക് പോകുകാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു. മതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കൂട്ടുകെട്ടിലൂടെ കേരളത്തിന്റെ മതനിരപേക്ഷത തകര്‍ക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയാരഘവന്‍ ആരോപിച്ചു.

സംസ്ഥാനത്തിന്റെ വികസനത്തിന് എല്‍ഡിഎഫ് ഭരണം അനിവാര്യമാണ്. തെരഞ്ഞെടുപ്പ് പ്രചാരണ വിഷയം ഈ സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ തന്നെയായിരിക്കും. നവോഥാന മൂല്യങ്ങളും വികസനത്തോടുള്ള കാഴ്ച്ചപ്പാടുമായിരിക്കും എല്‍ഡിഎഫ് മുന്നോട്ട് വെയ്ക്കുക. ഇടതുപക്ഷ മുന്നണി നടത്താന്‍ പോകുന്ന പ്രചാരണ ജാഥകളെക്കുറിച്ചും കണ്‍വീനര്‍ വിശദീകരിച്ചു. രണ്ട് പ്രചാരണ ജാഥകളില്‍ ഒന്ന് കാസര്‍ഗോഡുനിന്ന് ഫെബ്രുവരി 13 നും രണ്ടാമത്തേത് തൃശ്ശൂരില്‍ നിന്ന്  ഫെബ്രുവരി 14 നും പ്രയാണം ആരംഭിക്കും. ഇരു ജാഥകളും ഫെബ്രുവരി 26 ന് തിരുവനന്തപുരത്ത് സമാപിക്കും.

വിലവര്‍ധന ഇത്തരത്തില്‍ തുടര്‍ന്നാല്‍ ഉടന്‍ പെട്രോള്‍ വില 100 രൂപയിലെത്തും. ജനങ്ങളെ കൊള്ളയടിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതൊന്നും കാണാതെ എല്‍ഡിഎഫിനെ ദുര്‍ബ്ബലപ്പെടുത്തുക എന്ന ഒറ്റ അജണ്ടയിലാണ് യുഡിഎഫ് പ്രവര്‍ത്തിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയാരഘവന്‍ ആരോപിച്ചു

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 13 hours ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 1 day ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 2 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 2 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More