ഡല്‍ഹി: കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി യുപി പോലീസ്. റിപ്പബ്ലിക് ദിനത്തില്‍ തലസ്ഥാനത്തുണ്ടായ സംഘര്‍ഷങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചെന്നാരോപിച്ചാണ് കേസെടുത്തത്. ചെങ്കോട്ടയിലെ പൊലീസ് വെടിവയ്പ്പിലാണ് കര്ഷകന് മരണപ്പെട്ടതെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിനെതിരായ ഡല്‍ഹി നിവാസിയുടെ പരാതിയിലാണ് നടപടി.
ശശി തരൂരിനെക്കൂടാതെ മൃണാള്‍ പാണ്ഡെ, രാജ്ദീപ് സര്‍ദേശായി, വിനോദ് ജോസ്, സഫര്‍ ആഘ, പരേഷ് നാഥ്, അനന്ത് നാഥ്, തുടങ്ങിയവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. രാജ്യദ്രോഹം, ഗൂഢാലോചന, ശത്രുത വളര്‍ത്തല്‍ തുടങ്ങി പതിനൊന്ന് വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. നോയിഡയിലെ പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
അതേസമയം കഴിഞ്ഞ ദിവസം ഗാസിപൂര്‍ സമര ഭൂമിയിലെ കര്‍ഷകരെ ഒഴിപ്പിക്കാനുളള ശ്രമം പൊലീസ് ഉപേക്ഷിച്ചു. അര്‍ദ്ധരാത്രിയോടെ ആയിരക്കണക്കിന് കര്‍ഷകര്‍ ഗാസിപൂര്‍ അതിര്‍ത്തിയിലെത്തുകയും കര്‍ഷക നേതാവ് രാകേഷ് ടികായത്ത് നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തതോടെയാണ് പൊലീസ് പിന്മാറിയത്.