ധനക്കമ്മി 9.5%; പ്രതീക്ഷിക്കുന്ന ധനക്കമ്മി 6.8%; എല്‍ഐസി സ്വകാര്യ കമ്പനികള്‍ക്ക്

ഡല്‍ഹി: ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നിലവിലെ അവസ്ഥയും പ്രതീക്ഷയും പങ്കുവെച്ചു. ജി ഡി പി യുടെ 9.5 ശതമാനമാണ് 2020-21 സാമ്പത്തിക വര്‍ഷത്തിലെ രാജ്യത്തിന്റെ ധനകമ്മി. എന്നാല്‍ 2021-22  സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന ധനക്കമ്മി 6.8 ശതമാനമാണ്. അതായത് ധനക്കമ്മി കുറച്ചുകൊണ്ട് സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന പ്രഖ്യാപനമാണ് ധനമന്ത്രി നടത്തിയിരിക്കുന്നത്. പ്രതിസന്ധികള്‍ക്കിടയിലെ ബജറ്റവതരണമാണ് താന്‍ നടത്തുന്നത് എന്ന തന്റെ ആമുഖ പ്രസംഗത്തിന്റെ ചുവടുപിടിച്ച് വരുമാനം കണ്ടെത്തുന്ന മാര്‍ഗ്ഗങ്ങളും ധനമന്ത്രി തന്റെ ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. 

വരുമാനം കണ്ടെത്താന്‍ ധനമന്ത്രി പുതിയ അത്ഭുതങ്ങളൊന്നും കാണിക്കുന്നില്ല. കഴിഞ്ഞ രണ്ടു ബജറ്റുകളിലും വരുമാനം കണ്ടെത്താന്‍ പ്രയോഗിച്ച മാര്‍ഗ്ഗം തന്നെയാണ് ഇത്തവണയും ധനമന്ത്രി അവലംബിക്കുന്നത്. അതില്‍ പ്രധാനം ഓഹരി വില്‍പ്പന തന്നെയാണ്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 1.75 ലക്ഷം കോടി രൂപ സമാഹരിക്കുമെന്നാണ് ബജറ്റവതരണത്തില്‍ ധനമന്ത്രി പ്രഖ്യാപിച്ചത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

എല്‍ഐസി വിദേശ നിക്ഷേപം 74% ആക്കും 

എല്‍ ഐ സിയെ ത്വരിതഗതിയില്‍ സ്വകാര്യവത്കരിക്കും. അതിന് ഈ സമ്മേളന കാലയളവില്‍ എല്‍ഐസി ഐപിഒ ക്കുള്ള നടപടികള്‍ ആരംഭിക്കും. ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശ നിക്ഷേപം 74 ശതമാനമായി വര്‍ധിപ്പിക്കും. നിലവില്‍ ഇത് 49 ശതമാനമാണ്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ഓഹരി വില്‍പ്പനയും പൊതുമേഖലയുടെ സ്വകാര്യവത്ക്കരണവും 21-22  സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തീകരിക്കുമെന്നും ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ സമാഹരിക്കുന്ന തുക വെച്ചാണ് വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുക. സാമ്പത്തിക മേഖലയുടെ പുരോഗതിക്കായി എണ്‍പതിനായിരം കോടി രൂപയാണ് ബജറ്റ് കാണുന്നത്. ഡിജിറ്റല്‍ പണവിനിമയം പ്രോത്സാഹിപ്പിക്കാന്‍ 1500 കോടി രൂപയും ബജറ്റ് വകയിരുത്തിയിട്ടുണ്ട്. 

Contact the author

News Desk

Recent Posts

Web Desk 2 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 4 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More