ജനാധിപത്യ-സാമ്പത്തിക ശക്തി എന്ന നിലയില്‍ ഇന്ത്യ തകരുന്നു-മന്‍മോഹന്‍സിംഗ്

ഡല്‍ഹി: അന്തര്‍ദേശീയ തലത്തില്‍ ജനാധിപത്യ-സാമ്പത്തിക  ശക്തി എന്ന നിലയില്‍ ഇന്ത്യയുടെ സ്ഥാനം തകരുകയാണെന്നു മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗ്. രാജ്യത്താകമാനം അരക്ഷിതാവസ്ഥ പടരുകയാണ്. വളരെ ക്രൂരമായ അക്രമസംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യ തലസ്ഥാനത്ത്  ഉണ്ടായത്. ഒരുകാരണവുമില്ലാതെ 50-ല്‍ പരം ആളുകള്‍ക്ക് ജീവന്‍ നഷ്ടമായി. ക്രമസമാധാനം ഉറപ്പുവരുത്തേണ്ട സ്ഥാപനങ്ങള്‍ പൗരനെ സംരക്ഷിക്കുക എന്ന ഉത്തരവാദിത്തം നിറവേറ്റിയില്ല. 

സ്വകാര്യ മേഖലയില്‍ പുതിയ നിക്ഷേപം ഉണ്ടാവുന്നില്ല. വ്യവസായികളും വ്യാപാരികളും സംരംഭകരും നിക്ഷേപകരും പുതിയ പദ്ധതികള്‍ ഏറ്റെടുക്കാന്‍ ഭയക്കുന്നു. രാജ്യത്ത് അരക്ഷിതാവസ്ഥയും സാമുദായിക സംഘര്‍ഷങ്ങളും തുടര്‍ന്നാല്‍ സാമ്പത്തിക പ്രതിസന്ധി ഇനിയും വര്‍ധിക്കും.

രാജ്യത്താകെ ആളിക്കത്തുന്ന സാമൂഹ്യ അരക്ഷിതാവസ്ഥയുടെ തീ കെടുത്താതെ രാജ്യത്തിന്‍റെ  ജനാധിപത്യത്തിനു മുന്നോട്ടു പോകാനാവില്ല.സാമ്പത്തിക രംഗം ഇതുമായി അഭേദ്യമാം  വിധം ബന്ധപ്പെട്ടു കിടക്കുന്നതാണെന്നും  മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക ശാസ്ത്രകാരനുമായ മന്‍ മോഹന്‍ സിംഗ് ചൂണ്ടിക്കാട്ടി.  ഹിന്ദു ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് മുന്‍ പ്രധാനമന്ത്രി തന്‍റെ ആശങ്കകള്‍ പങ്കു വെച്ചത്.

Contact the author

web desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More