ഡല്‍ഹി: ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്ത ചാനലുകള്ക്കേര് പ്പെടുത്തിയ വിലക്കിനെതിരെ പ്രതികരിച്ചു കൊണ്ട് ശക്തമായ ഭാഷയിലാണ് രാജ്ദീപ് സര്‍ദേശായി ട്വിറ്ററില്‍ രംഗത്തു വന്നത്. കേന്ദ്ര സര്‍ക്കാരിന്റെ മൌത്ത് പീസായി പ്രവര്‍ത്തിച്ച മാധ്യമങ്ങള്‍ക്കെതിരെ എന്തെങ്കിലും നടപടിയുണ്ടാവുമോ എന്നായിരുന്നു പരിഹാസത്തോടെയുള്ള അദ്ദേഹത്തിന്റെ ട്വീറ്റ്.
മാധ്യമങ്ങളുടെ സുതാര്യമായ പ്രവര്‍ത്തനങ്ങളുടെ പരിശോധന നടത്തുന്ന യു.കെ യിലെ ഓഫ്കോം പോലുള്ള പ്രൊഫഷണല്‍ സമിതിയുടെ മാതൃകയിലുള്ള സമിതിയാണ് മാധ്യമങ്ങളെ സംബന്ധിച്ച പരിശോധനകള്‍ക്ക് ഉപയോഗിക്കേണ്ടത് എന്നും രാജ്ദീപ് സര് ദേശായി കൂട്ടിച്ചേര്‍ത്തു.