ഡല്‍ഹി: സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍ മുനവര്‍ ഫാറുഖിക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. മുനവറിന് ഇടക്കാല ജാമ്യം അനുവദിച്ച കോടതി മധ്യപ്രദേശ് സര്‍ക്കാരിന് നോട്ടീസ് അയച്ചു. പുതുവത്സരാഘോഷങ്ങള്‍ക്കിടെ നടന്ന പരിപാടിയില്‍ ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവെന്നാരോപിച്ചാണ് മുനവര്‍ ഫാറുഖിയെ ജയിലിലടച്ചത്.
ജനുവരി 28 മധ്യപ്രദേശ് കോടതി ജാമ്യം നിഷേധിച്ചതുള്‍പ്പെടെ മൂന്ന് തവണയാണ് കോടതി മുനവറിന് ജാമ്യം നിഷേധിച്ചത്. ഹിന്ദു ദൈവങ്ങളെയും അമിത് ഷായെയും അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചു എന്നാരോപിച്ച് ബിജെപി എംഎല്‍എയുടെ മകന്റെ പരാതിയിലായിരുന്നു മുനവറിനെതിരായ നടപടി. പരിപാടിയുടെ സംഘാടകര്‍ ക്ഷണിച്ചതിനാലാണ് അവിടേക്ക് പോയതെന്നും അന്ന് ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്ന തരത്തിലുളള പ്രസ്താവനകളൊന്നും അദ്ദേഹം നടത്തിയിരുന്നില്ലെന്നുമാണ് ഫാറുഖിയുടെ അഭിഭാഷകന്റെ വാദം.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
മുനവറിനെക്കൂടാതെ നലിന്‍ യാദവ്, എഡ്വിന്‍ ആന്റണി, പ്രകാര്‍ വ്യാസ്, പ്രിയം വ്യാസ് എന്നിവരാണ് അറസ്റ്റിലായത്. മതവികാരം വ്രണപ്പെടുത്തുക, കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുക തുടങ്ങി ഇന്ത്യന്‍ പീനല്‍ കോഡിലെ 295എ, 269, 118 തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അഞ്ചുപേരെയും അറസ്റ്റ് ചെയ്തത്.