മുംബൈ: സച്ചിന് ലഭിക്കുന്ന ട്രോളുകള്‍ക്ക് കാരണം കേന്ദ്രസര്‍ക്കാരാണെന്ന് മഹാരാഷ്ട്ര നവ്നിര്മാണ് സേന മേധാവി രാജ് താക്കറെ. കര്‍ഷകരുടെ പ്രതിഷേധത്തില്‍ കേന്ദ്രസര്‍ക്കാരിന് അനുകൂലമായി സംസാരിക്കാന്‍ സച്ചിന് ടെന്‍ഡുല്‍ക്കറിനോടും ലതാ മങ്കേഷ്കറിനോടും ആവശ്യപ്പെടാന്‍ പാടില്ലായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
ഈ വിഷയം ഒരു പരിധി വരെ കേന്ദ്രസര്‍ക്കാരിന്റെ മാത്രം വിഷയമാണ്, ഇതില്‍ കേന്ദ്രത്തിന് അനുകൂലമായി ട്വീറ്റ് ചെയ്യാനും ഹാഷ്ടാഗുകള്‍ ഉപയോഗിക്കാനും ആവശ്യപ്പെട്ട് കേന്ദ്രം അവരുടെ പ്രശസ്തിക്ക് മങ്ങലേല്‍പ്പിക്കുകയായിരുന്നു എന്ന് രാജ് താക്കറെ ആരോപിച്ചു. മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാജ് താക്കറെ. ഇത് സര്‍ക്കാരിനെ സംബന്ധിക്കുന്ന പ്രശ്നമാണ് അല്ലാതെ രാജ്യത്തിന് ചൈനയില്‍ നിന്നോ പാക്കിസ്താനില്‍ നിന്നോ ഭീഷണിയുണ്ടായതല്ല എന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുളള പോപ് ഗായിക റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ് തുടങ്ങിയ ലോകപ്രശസ്തരുടെ ട്വീറ്റുകള്ക്കുപിന്നാലെയാണ് ഇന്ത്യന്‍ സിനിമാ ക്രിക്കറ്റ് മേഖലയില്‍ നിന്നുളളവര്‍ കേന്ദ്രസര്‍ക്കാരിന്റെ നടപടികളെ അനുകൂലിച്ചുകൊണ്ട് മുന്നോട്ട് വന്നത്.