ഡല്‍ഹി: 'സമരജീവി'യായതില്‍ അഭിമാനിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ പി. ചിദംബരം. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ഷകര്‍ക്കെതിരേ നടത്തിയ പരാമര്‍ശമം വിവാദമായ സാഹചര്യത്തിലാണ് പി. ചിദംബരത്തിന്റെ പ്രതികരണം. താന്‍ സമരജീവിയായതില്‍ അഭിമാനിക്കുന്നു, ഏറ്റവും മികച്ച സമരജീവിയായിരുന്നു മഹാത്മാഗാന്ധി എന്നായിരുന്നു പി. ചിദംബരത്തിന്റെ ട്വീറ്റ്.
കുറച്ചുകാലമായി രാജ്യത്ത് പുതിയൊരു വിഭാഗം രൂപമെടുത്തിട്ടുണ്ട് (ആന്തോളന്‍ ജീവി) 'സമരജീവികള്‍'. ഈ വിഭാഗത്തെ എവിടെയും കാണാന്‍ സാധിക്കും, അഭിഭാഷകരുടെയോ വിദ്യാര്‍ത്ഥികളുടെയോ തൊഴിലാളികളുടെയോ ആരുടെ പ്രക്ഷോഭമായാലും ഇവരെ മുന്‍ നിരയില്‍ കാണാം, അവര്‍ക്ക് സമരമില്ലാതെ ജീവിക്കാന്‍ സാധിക്കില്ല, ഇത്തരക്കാരെ തിരിച്ചറിഞ്ഞ് അവരില്‍ നിന്ന് രാഷ്ട്രത്തെ സംരക്ഷിക്കണം എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.
ബ്രിട്ടീഷുകാരുടെ ഭരണത്തില്‍ നിന്ന് ഇന്ത്യയെ മോചിപ്പിച്ചത് സമരജീവകളാണ് അതിനാല്‍, സമരജീവികളായതില്‍ അഭിമാനമാണെന്ന് കര്‍ഷകനേതാവ് ദര്ശന് പാല് പറഞ്ഞു. നിരവധിപേരാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയത്.