യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂറിനെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു

യെസ് ബാങ്കിന്റെ സ്ഥാപകനും ഡയറക്ടറുമായ റാണാ കപൂറിനെ കള്ളപ്പണക്കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. ഇന്നലെ ഇഡി അദ്ദേഹത്തിന്റെ വസതിയില്‍ റെയ്ഡ് നടത്തിയിരുന്നു. ഇന്ത്യ വിടില്ലെന്ന് റാണാ കപൂര്‍ വ്യക്തമാക്കിയിരുന്നെങ്കിലും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഇദ്ദേഹത്തിനും ഭാര്യയ്ക്കുമെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.

യെസ് ബാങ്ക് സ്ഥാപകനെതിരെ എൻഫോഴ്സ്മെന്റ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഡിഎച്ച്എഫ്എൽ - ന് വായ്പ നൽകിയതിന് പിന്നാലെ റാണാ കപൂറിന്റെയും ഭാര്യയുടെയും അക്കൗണ്ടുകളിലേക്ക് കോടികൾ എത്തിയതായി എൻഫോഴ്സ്മെന്റ് കണ്ടെത്തിയിട്ടുണ്ട്. യെസ് ബാങ്കിന്റെ ഇടപാടുകളിൽ ആർബിഐ കനത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. യെസ് ബാങ്കിന്റെ അക്കൗണ്ടില്‍ നിന്ന് ഒരു ദിവസം പരാമവധി പിന്‍വലിക്കാവുന്ന തുക 50,000 രൂപയാക്കി നിയന്ത്രിച്ചു. റിസര്‍വ് ബാങ്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത് അതേ സമയം അടിയന്തര ആവശ്യങ്ങൾക്ക് പിൻവലിക്കൽ പരിധി ഒഴിവാക്കിയിട്ടുണ്ട്. ചികിൽസാ, ഉന്നത വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ പരിധി ഒഴിവാക്കിയതായി അറിയിപ്പിൽ പറയുന്നു. അടിയന്തര ആവശ്യങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വരെ പിൻവലിക്കാം.

2020 ഏപ്രിൽ മൂന്നുവരെയാണ് മൊറട്ടോറിയം. ധനമന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് പിന്‍വലിക്കല്‍ തുകയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്. പ്രവർത്തന മികവില്ലായ്മ ചൂണ്ടിക്കാട്ടിയാണ് ബാങ്കിന് ധനമന്ത്രാലയം മൊറിട്ടോറിയം ഏർപ്പെടുത്തിയത് വായ്പാ നഷ്ടം നികത്തുന്നതിനുസൃതമായ മൂലധന സമാഹാരണം നടത്താന്‍ സാധിക്കുന്നില്ലെന്നും ആര്‍ബിഐ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം യെസ് ബാങ്കിന്റെ ഓഹരികൾ ഏറ്റെടുക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് പിന്‍വലിക്കല്‍ തുകയിൽ പരിധി നിശ്ചയിച്ചുള്ള പുതിയ നീക്കം.

പണം പിൻവലിക്കലിന് പരിധി ഏർപ്പെടുത്തിയതോടെ നിക്ഷേപകർ പ്രതിസന്ധിയിലായി. ബാങ്കിന്റെ എടിഎമ്മുകളിൽ പണം പിൻവലിക്കാനെത്തിയവരുടെ നീണ്ട ക്യൂ രൂപപ്പെട്ടു. ബാങ്കിന്റെ മിക്ക എടിഎമ്മുകളും കാലിയായി. ബാങ്കിന്റെ ഓൺലൈൻ ഇടപാടുകളും തടസ്സപ്പെട്ടിട്ടുണ്ട്. അതേസമയം നിയന്ത്രണങ്ങളിൽ നിക്ഷേപകര്‍ പരിഭ്രാന്തരാകേണ്ടെന്ന് അർബിഐ അറിയിച്ചു. എല്ലാ നിക്ഷേപങ്ങളും സുരക്ഷിതമായിരിക്കുമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി. നിയന്ത്രണത്തെ തുടർന്ന് യെസ് ബാങ്ക് ഓഹരികൾ കൂപ്പുകുത്തി.

Contact the author

Web Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More