അവസാന ശ്വാസംവരെ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുമെന്ന് രാഹുല്‍ ഗാന്ധി

ഡല്‍ഹി: താന്‍ എന്നും വിവാദ നിയമങ്ങള്‍ക്കെതിരെ പോരാടുന്ന കര്‍ഷകര്‍ക്കൊപ്പമായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ ഇന്ത്യയുടെ ഭാവിക്കായി സമാധാനപരമായി പോരാടുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വെളളിയാഴ്ച്ച രാജസ്ഥാനിലെ പദംപുരയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദി സര്‍ക്കാരിന്റെ അച്ഛേ ദിന്‍ പദ്ധതിയെയും രാഹുല്‍ പരിഹസിച്ചു. മോദിയുടെ ഭരണം നല്ലതല്ലെന്നു മാത്രമല്ല സത്യസന്ധവുമല്ല എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 40 ശതമാനം ജനങ്ങളും കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്ത് ജീവിക്കുന്നവരാണ്, കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിയമങ്ങള്‍ അവരെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'ഈ നിയമങ്ങളുടെ ഉദ്ദേശം ഇതാണ്, നിങ്ങള്‍ എന്‍റെ വാക്കുകള്‍ ഓര്‍ത്ത് വച്ചോളു, 40 ശതമാനം വരുന്ന ജനസംഖ്യയുടെ പ്രയത്‌നങ്ങള്‍ രണ്ടുപേരുടെ കൈകളിലേക്ക് പോകും'.

കര്‍ഷകരുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പറയുന്നു, എന്നാല്‍ കേന്ദ്രത്തിന് ഇനി എന്താണ് കര്‍ഷകരോട് സംസാരിക്കാനുളളത്, കര്‍ഷകരുമായി ഇനിയൊരു ചര്‍ച്ച നടത്തുന്നതിനു മുന്‍പ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ നവംബര്‍ 26 മുതല്‍ ഡല്‍ഹിയുടെ വിവിധ അതിര്‍ത്തികളിലായി രാജ്യത്തെ ലക്ഷക്കണക്കിന് കര്‍ഷകരാണ് കേന്ദ്രത്തിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി പ്രതിഷേധിക്കുന്നത്. നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത് വ്യക്തമാക്കിയിരുന്നു.

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More