വാലന്റൈന്‍സ് ഡേ മാതാപിതാ പൂജ ദിവസമായി ആചരിക്കും- ശ്രീരാമസേന

ബംഗളൂരു: ലോകം മുഴുവന്‍ പ്രണയദിനമായി ആഘോഷിക്കുന്ന ഫെബ്രുവരി പതിനാല് 'മാതാപിതാ പൂജ' ദിവസമായി ആചരിക്കുമെന്ന് ശ്രീരാമസേന. വാലന്റൈന്‍സ് ദിനാഘോഷങ്ങളുടെ പേരില്‍ പൊതുസ്ഥലങ്ങളില്‍ 'ആഭാസത്തരം' ഉണ്ടാവാന്‍ സാധ്യതയുണ്ട്, അതിനാല്‍ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലേക്ക് ശ്രീരാമസേനയുടെ അംഗങ്ങളെ വിന്യസിക്കുമെന്നും സംഘടന വ്യക്തമാക്കി.

എല്ലാവര്‍ഷവും ഈ ദിവസം സംസ്ഥാനത്തുടനീളം മാതാപിതാ പൂജ സംഘടിപ്പിക്കാറുണ്ടെന്ന് ശ്രീരാമസേന മേധാവി പ്രമോദ് മുത്തലിക് പറഞ്ഞു. പബ്ബുകള്‍, ബാറുകള്‍, മാളുകള്‍, ഐസ്‌ക്രീം പാര്‍ലറുകള്‍, പാര്‍ക്കുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ സദാചാരലംഘനം നടത്തുന്നില്ലെന്ന് ഉറപ്പുവരുത്താനായാണ് സംഘടന ശ്രമിക്കുന്നത്, സംഘടാനാംഗങ്ങള്‍ നിയമം കയ്യിലെടുക്കില്ലെന്നും അത്തരം സംഭവങ്ങള്‍ തടയാന്‍ പോലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ യുവാക്കള്‍ പാശ്ചാത്യസംസ്‌കാരങ്ങളില്‍ ആകൃഷ്ടരാവുകയാണ്, അത് രാജ്യത്തിന്റെ പരിപാവനമായ സംസ്‌കാരത്തെ പ്രതികൂലമായി ബാധിക്കുമെന്നും പ്രമോദ് മുത്തലിക് പറഞ്ഞു. അതേസമയം നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ബംഗളുരു പോലീസ് കമ്മീഷണര്‍ കമല്‍ പന്ത് അറിയിച്ചു.

Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More