വരവരറാവുവിന് ജാമ്യം

ബംഗളുരു: ഭീമ കൊറേഗാവ് കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തകനും കവിയുമായ പി വരവര റാവുവിന് ബോംബൈ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.  ആറുമാസത്തേക്കാണ്  ജാമ്യം. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയുളള ജാമ്യാപേക്ഷയിലാണ് കോടതി ഉത്തരവ്. വരവര റാവുവിന് ജാമ്യം നല്‍കാതിരിക്കുന്നത് മനുഷ്യാവകാശവും, പൗരന്റെ മൗലികാവകാശങ്ങളും ലംഘിക്കുന്ന ഒന്നായിരിക്കുമെന്നും ജസ്റ്റിസുമാരായ എസ് എസ് ഷിന്‍ഡെ, മനീഷ് പിറ്റാലെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ജാമ്യ കാലാവധി കഴിഞ്ഞയുടന്‍ കീഴടങ്ങുകയോ ജാമ്യകാലാവധി നീട്ടാന്‍ അപേക്ഷിക്കുകയോ ചെയ്യണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുംബൈയില്‍ തന്നെ തുടരണമെന്നും എപ്പോള്‍ വിളിച്ചാലും ഹാജരാകണമെന്നുമുളള വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്.

വിചാരണക്കായി എന്‍ഐഎ കോടതിയില്‍ ഹാജരാകണമെന്നും അമ്പതിനായിരം രൂപ വ്യക്തിഗത ബോണ്ട് നല്‍കണമെന്നും കോടതി വിധി പ്രസ്താവത്തില്‍ പറഞ്ഞു. 2017 ഡിസംബര്‍ 31-ന് പൂനെയില്‍ നടന്ന എല്‍ഗാര്‍ പരിഷത്ത് കോണ്‍ക്ലേവില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ചാണ് വരവര റാവുവിനെ അറസ്റ്റ് ചെയ്തത്. ദേശദ്രോഹക്കുറ്റം ചുമത്തി എന്‍ ഐഎ അറസ്റ്റ് ചെയ്ത വരവര റാവുവിനെ വിചാരണത്തടവുകാരന്‍ എന്ന നിലയില്‍ ജയിലിലടക്കുകയാണ് ചെയ്തത്. മൂന്നുവര്‍ഷമായി ജയിലില്‍ കഴിയുന്ന വരവരറാവുവിന്‍ന്റെ ആരോഗ്യസ്ഥിതി മോശമാവുന്നതായും ഓര്‍മ്മശക്തി നഷ്ടപ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More