യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍ രാജിവച്ചു

കോഴിക്കോട്: കത്വ ഫണ്ട് തട്ടിപ്പുകേസിന് പിന്നാലെ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി. കെ. സുബൈര്‍ രാജിവെച്ചു. രാജി കത്ത് ദേശീയ അധ്യക്ഷന്‍ ഖാദര്‍ മെയ്തീന് സമര്‍പ്പിച്ചു. മുസ്ലീം ലീഗ് നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് രാജി. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനെ തുടര്‍ന്നാണ് രാജി ആവശ്യപ്പെട്ടത്. സുബൈർ അപമര്യാദയായി പെരുമാറിയെന്ന് പാർട്ടി നേതൃത്വത്തിന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

കത്​വ ഫണ്ട് തിരിമറി നടത്തിയെന്ന ആരോപണത്തിൽ യൂത്ത് ലീഗ് അഖിലേന്ത്യ വൈസ് പ്രസിഡൻറ് മുഈനലി തങ്ങൾ ഉൾപ്പെടെ നേതൃത്വത്തെ പ്രതിക്കൂട്ടിൽ നിർത്തുംവിധം പ്രതികരിച്ചിരുന്നു. കത്വ, ഉന്നാവോ കേസുകളിലെ ഇരകള്‍ക്കായി പിരിച്ചെടുത്ത പണം ഇതുവരെയും കൈമാറിയില്ലെന്ന ആരോപണമാണ് ഫെബ്രുവരി ആദ്യവാരം യൂസഫ് പടനിലം ഉന്നയിച്ചത്. 48 ലക്ഷം രൂപ പിരിച്ചതില്‍ ഒരുരൂപ പോലും ഇരകളുടെ കുടുംബത്തിന് കൈമാറിയിട്ടില്ല. 2019ല്‍ പികെ ഫിറോസ് നടത്തിയ യുവജനയാത്രയുടെ കടമുണ്ടെന്ന് പറഞ്ഞ് 15 ലക്ഷം രൂപ വകമാറ്റിയെന്നും യൂസഫ് പടനിലം ആരോപിച്ചിരുന്നു. 

Contact the author

News Desk

Recent Posts

National Desk 5 hours ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 1 day ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 1 day ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 2 days ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 2 days ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 4 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More