കൊറോണക്ക് ഒറ്റമൂലിയുമായി വീണ്ടും ബിജെപി നേതാവ്

കൊറോണക്ക് ഒറ്റമൂലിയുമായി വീണ്ടും ബിജെപി നേതാവ്. ഹോളി ആഘോഷത്തിന്റെ ഭാ​ഗമായി തീക്കുണ്ഡം ഉണ്ടാക്കി പശുവിൻ നെയ്യ്, വേപ്പില എന്നിവ സമർപ്പിച്ചാൽ കൊറോണ പമ്പ കടക്കുമെന്നാണ് ബിജെപി നേതാവിന്റെ കണ്ടുപിടുത്തം. ​ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടേതാണ് ഇത്തവണത്തെ ഉപദേശം.

ഹോളി ആഘോഷങ്ങള്‍ക്ക് പശുവിന്‍ നെയ്യ്, വേപ്പില, കര്‍പ്പൂരം, മരക്കറ, കടുക് എന്നിവ അടക്കമുളളവ ഉപയോഗിച്ചാൽ അന്തരീക്ഷം മാലിന്യമുക്തമാകുമെന്നും ഇതുവഴി കൊറോണ വൈറസ് ഉൾപ്പെടെയുള്ളവയെ തുരത്താനാകുമെന്നുമാണ് ഗുജറാത്ത് മുഖ്യമന്ത്രി പറയുന്നത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് രൂപാണിയുടെ പ്രതികരണം.

ഹോളി ആഘോഷങ്ങള്‍ക്ക് പരമ്പരാഗതമായി തേങ്ങ, ഈന്തപ്പഴം, പോപ്പ്‌കോണ്‍ എന്നിവയാണ് ഗുജറാത്തില്‍ ഉപയോഗിച്ചുവരുന്നത്. ഇവ തീക്കുണ്ഡത്തിലേക്ക് നിക്ഷേപിക്കുന്നതാണ് പതിവ്. ഇതില്‍ നിന്ന് വ്യത്യസ്തമായി പശുവിന്‍ നെയ്യ് ഉള്‍പ്പെടെയുളള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാനാണ് ഗുജറാത്ത് മുഖ്യമന്ത്രിയുടെ നിര്‍ദേശം.

Contact the author

web desk

Recent Posts

Web Desk 5 hours ago
National

'എല്ലാക്കാലവും നിങ്ങള്‍ക്ക് എന്നെ തടയാനാവില്ല' ; ബിജെപിക്കെതിരെ ആഞ്ഞടിച്ച് മമതാ ബാനര്‍ജി

More
More
National Desk 7 hours ago
National

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം പത്ത് മാസം പിന്നിട്ടു; തിരിഞ്ഞുനോക്കാതെ മോദി സര്‍ക്കാര്‍

More
More
National Desk 8 hours ago
National

ഗുലാബ് ശക്തിപ്രാപിച്ചു; ആന്ധ്രാ, ഒറീസ വഴി തീരം കയറും; കേരളത്തില്‍ ഒറ്റപ്പെട്ട കനത്തമഴ

More
More
National Desk 8 hours ago
National

തമിഴ്നാട്ടില്‍ മിന്നല്‍ പരിശോധന: രണ്ടു ദിവസത്തിനിടെ 2500 ലേറെ ഗുണ്ടകളെ പൊക്കി

More
More
National Desk 9 hours ago
National

മറ്റു രാജ്യങ്ങള്‍ ജനാധിപത്യത്തെക്കുറിച്ച് ഇന്ത്യയെ ഉണര്‍ത്തുന്നത് ലജ്ജാകരം; മോദിക്കെതിരേ കോണ്‍ഗ്രസ്

More
More
Web Desk 1 day ago
National

അസമില്‍ കുടിയൊഴിപ്പിക്കല്‍ തുടരുന്നു: പൊലിസിനൊപ്പം അര്‍ദ്ധ സൈനീകരും

More
More