നന്ദി​ഗ്രാം മണ്ഡലത്തിൽ മമത ബാനര്‍ജി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദി​ഗ്രാം മണ്ഡലത്തിൽ മമത ബാനര്‍ജി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മുൻ  തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുവേന്ദു അധികാരിയാണ് പ്രധാന എതിരാളി. ഭവാനിപുരയിൽ നിന്നാണ് കഴിഞ്ഞ തവണ മമത ജയിച്ചത്.  ബിജെപി വെല്ലുവിളി നേരിടാൻ നന്ദിഗ്രാമിൽ മത്സരിക്കുമെന്ന് നേരത്തെ തന്നെ മമത പ്രഖ്യാപിച്ചിരുന്നു. താൻ തെരുവില്‍ പോരാടി വന്നയാളാണെന്നും നന്ദിഗ്രാമിലെ ജനത തന്നോടൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും പത്രികാ സമര്‍പ്പണത്തിന് ശേഷം മമത പറഞ്ഞു.ബിജെപി സ്ഥാനാർത്ഥിയായ സുവേന്ദു അധികാരി വെള്ളിയാഴ്ച പത്രിക സമര്‍പ്പിക്കും. തൃണമുലിലെ ആഭ്യന്തരപ്രശ്‌നത്തെ തുടര്‍ന്നാണ് സുവേന്ദു തൃണമൂല്‍ വിട്ടത്. 

മമത ബാനര്‍ജിക്ക് ശിവസേനയും എൻസിപിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.  നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്നും ശിവസേന വ്യക്തമാക്കി.  ബംഗാള്‍ കടുവ എന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് മമതയെ വിശേഷിപ്പിച്ചു.

പശ്ചിമബംഗാളില്‍ മാര്‍ച്ച് 27-മുതല്‍ ഏപ്രില്‍ 29-വരെ എട്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. മെയ് രണ്ടിന് ഫലപ്രഖ്യാപനം ഉണ്ടാവും. 


Contact the author

Web Desk

Recent Posts

National Desk 6 hours ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 1 day ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 1 day ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 2 days ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 2 days ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 4 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More