കൊവിഡ് വാക്സിനേഷന്‍ വേഗത്തിലാക്കാന്‍ കൂടുതല്‍ സെന്‍ററുകള്‍; അടുത്ത ഘട്ടത്തില്‍ 50 വയസ്സിനുമേല്‍ പ്രായമുള്ളവര്‍ക്ക് വാക്സിനേഷന്‍

ഡല്‍ഹി: കൊവിഡ് പ്രതിരോധ കുട്ടിവേപ്പ് വേഗത്തിലാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നടപടി സ്വീകരിക്കും. രാജ്യത്ത് ഇതിനകം 2 കോടിയിലേറെപേര്‍ക്ക് കൊവിഡ് പ്രതിരോധ വാക്സിന്‍ നല്‍കിക്കഴിഞ്ഞു. എന്നാല്‍ ഈ പ്രകൃയ ത്വരിതപ്പെടുത്താനുള്ള നടപടികളാണ് ആരോഗ്യമന്ത്രാലയം ആലോചിക്കുന്നത്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ പേര്‍ക്ക് വാക്സിന്‍ നല്‍കി ജന ജീവിതം സാധാരണ നിലയിലെത്തിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുന്നതിന് ഊന്നല്‍ നല്‍കും. ഇതിനായി കൂടുതല്‍ വാക്സിനേഷന്‍ സെന്‍ററുകള്‍ ആരംഭിക്കാനാണ് ആരോഗ്യമന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ഇതോടൊപ്പം സ്വകാര്യ ആശുപത്രികളുടെ സേവനം സ്വീകരിക്കാനും കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.

അമ്പത് വയസ്സിനുമേല്‍ പ്രായമുള്ളവര്‍ക്കുള്ള വാക്സിനേഷന്‍ ഉടന്‍ ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ പരിഗണിച്ചത് ആരോഗ്യ പ്രവര്‍ത്തകരെയും കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മുന്നണി പ്രവര്‍ത്തകര്‍ക്കുമായിരുന്നു. ഇത്തരത്തില്‍ മൂന്നു കോടിയോളം വരുന്നവരെയാണ് ആദ്യഘട്ടം പരിഗണിച്ചത്. തുടര്‍ന്ന് 60 വയസ്സിനുമേല്‍ പ്രായമുള്ളവര്‍ക്കും 45 വയസ്സിനുമേല്‍ പ്രായമുള്ള രോഗികള്‍ക്കും തുടര്‍ഘട്ടത്തില്‍ ഇപ്പോള്‍ വാക്സിനേഷന്‍ നടക്കുകയാണ്. മൂന്നാം ഘട്ടമായാണ് 50 വയസ്സിനുമേല്‍ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ നല്‍കുന്നത്. 

പോളിയോ വാക്സിന്‍ നല്‍കുന്ന മാതൃകയില്‍ കൊവിഡ് പ്രതിരോധ കുട്ടിവേപ്പ് ത്വരിതപ്പെടുത്താന്‍ കഴിയുമെന്നാണ് ആരോഗ്യമന്ത്രാലയം കരുതുന്നത്. പോളിയോ പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായി ഒരാഴ്ചക്കുള്ളില്‍ 1.7 കോടി കുട്ടികള്‍ക്ക് വാക്സിനേഷന്‍ നടത്തി ആരോഗ്യ പ്രവര്‍ത്തകര്‍ റെക്കോര്‍ഡ്‌ ഇട്ടിരുന്നു. ഈ മാതൃക കൊവിഡ് വാക്സിനേഷന്‍റെ കാര്യത്തില്‍ സ്വീകരിക്കാനാവുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദരുടെ അഭിപ്രായം.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More