ഡല്‍ഹി: ലോക്ക് ഡൌണ്‍ കാലത്ത് ബാങ്ക് വായിപ്പകള്ക്ക് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം കാലാവധി നീട്ടണമെന്ന് ആവിശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. മൊറട്ടോറിയം കാലത്ത് പലിശ ഇളവ് പൂര്‍ണമായി അനുവദിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. വായിപ കാലാവധി നീട്ടുന്നത് ഒരു തരത്തിലും സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഇക്കാലയളവില്‍ പിഴ പലിശ ഈടാക്കാന്‍ പാടില്ല, ആരില്‍ നിന്നെങ്കിലും പിഴ പലിശ ഈടക്കിയിട്ടുണ്ടെകില് അത് അതിരികെ നല്‍കണമെന്നും കോടതി ആവിശ്യപെട്ടു.
സാമ്പത്തിക മേഖലയില്‍ കോടതി ഇടപെടുന്നത് സാമ്പത്തിക കാര്യങ്ങളെ ബാധിക്കും. നയപരമായ കാര്യങ്ങളില്‍ കോടതിക്ക് നിര്‍ദേശം നല്കാന് കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. പലിശ ഒഴിവാക്കാനുള്ള നിര്‍ദേശം കേന്ദ്ര സര്‍ക്കാരിനും, റിസര്‍വ് ബാങ്കിനും നല്‍കാനാവില്ല, പലിശ എഴുതി തള്ളുന്നത് ബാങ്കുകളെ തകര്ക്കുവെന്നും കോടതി നിരിക്ഷീച്ചു. എന്നാല്‍ മൊറട്ടോറിയം സമയത്ത് പിഴ പലിശ ഈടാക്കാന്‍ സാധിക്കില്ലന്നും കോടതി കൂട്ടി ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാര്‍ രണ്ട് കോടിവരെയുള്ള വായ്പകള്‍ക്ക് മൊറട്ടോറിയം കാലത്ത് കൂട്ട് പലിശ ഈടാക്കുന്നത് ഒഴിവാക്കിയിരുന്നു. മൊറട്ടോറിയം പ്രഖ്യാപിച്ച കാലത്തെ കൂട്ടു പലിശ സര്‍ക്കാര്‍ വഹിക്കുകയാണ് ചെയ്തത്.