ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് വേള്‍ഡ് റോഡ് സേഫ്റ്റി സീരിസിന് ശേഷം സച്ചിന് മുംബൈയില്‍ തിരിച്ചെത്തിയത്. നിലവില്‍ പ്രകടമായ ലക്ഷണങ്ങളൊന്നുമില്ലെന്ന് താരം ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.
വീട്ടിലുള്ള മറ്റുള്ളവരെല്ലാം നെഗറ്റീവാണ്. നിലവില്‍ വീട്ടില്‍ ക്വാറന്റീനില്‍ കഴിയാനാണ് താരത്തിന്റെ തീരുമാനം. കോവിഡിനെതിരായ പോരാട്ടം നയിക്കുന്ന രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഈവസരത്തില്‍ നന്ദിയറിയിക്കുന്നുവെന്നും സച്ചിന് ട്വീറ്റ് ചെയ്തു.
വേള്‍ഡ് റോഡ് സേഫ്റ്റി സീരീസില്‍ ഇന്ത്യന്‍ ലെജന്റ്സിനെ നയിച്ചത് സച്ചിനായിരുന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യ ജേതാക്കളാവുകയും ചെയ്തു. സച്ചിന് കോവിഡ് സ്ഥിരീകരിച്ചതോടെ ടീമിലെ മറ്റു താരങ്ങളും ക്വാറന്റീനില്‍ കഴിയേണ്ടി വരും.