ഡല്‍ഹി: കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഡല്‍ഹി സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കൂടുതല്‍ പരിശോധനകള്‍ക്കായി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കും.
അതേസമയം രാഷ്ട്രപതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സൈനിക ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന് വ്യക്തമാക്കി. നെഞ്ചുവേദനയെ തുടര്‍ന്ന് ഇന്നലെ (വെള്ളി) യാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും രാഷ്ട്രപതിയുടെ ആരോഗ്യ പുരോഗതിയെ കുറിച്ച് ബന്ധുക്കളുമായി ചര്‍ച്ച നടത്തി.