ലതികാസുഭാഷിനെതിരെ നടപടിയെടുത്ത് കോണ്‍ഗ്രസ്; പ്രാഥമിക അംഗത്വത്തില്‍ നിന്ന് നീക്കം ചെയ്തു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതിക സുഭാഷിനെതിരെ നടപടിയെടുത്ത് കോണ്‍ഗ്രസ്. ലതികയെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് നീക്കം ചെയ്യ്തതായി കെപിപിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ വ്യക്തമാക്കി. എന്നാല്‍ കെപിസിസി പ്രസിഡന്റിന്റെ വാര്‍ത്താക്കുറിപ്പില്‍ പുറത്താക്കിയതിന്റെ കാരണം വ്യക്തമല്ല.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സീറ്റ് വിഭജനത്തില്‍ സ്ത്രീകളെ അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ലതികാ സുബാഷ് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന് മുന്നില്‍ വച്ച് തല മുണ്ഡനം ചെയ്തത്. മുല്ലപ്പളളി രാമചന്ദ്രനും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമുള്‍പ്പെടെ നിരവധി നേതാക്കള്‍ ലതികയുടെ പ്രതിഷേധത്തിനെതിരെ രംഗത്തെത്തിയിരുന്നു. എല്ലാവരെയും തൃപ്തിപ്പെടുത്തി സ്ഥാനാര്‍ത്ഥിപ്പട്ടിക തയാറാക്കാനാവില്ലെന്നും ഏറ്റുമാനൂര്‍ പരമാവധി ലതികയ്ക്ക് തന്നെ നല്‍കാന്‍ ശ്രമിച്ചെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.

ലതിക സുബാഷിനെ പിന്തുണച്ച് കെ സുധാകരനും രംഗപ്രവേശം ചെയ്തിരുന്നു. ലതികയുടെ പ്രതിഷേധം ന്യായമാണെന്ന് കെ സുധാകരന്‍ പറഞ്ഞു. നേതാക്കളുടെ അനുനയനീക്കങ്ങള്‍ തളളിയ ലതിക സുബാഷ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായാണ് ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നത്.

Contact the author

Web Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More