വധേരക്ക് കൊവിഡ്‌: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് പിന്മാറി പ്രിയങ്കാ ഗാന്ധി

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കൊവിഡ്‌ നിരീക്ഷണത്തില്‍. ഭര്‍ത്താവ് റോബര്‍ട്ട് വധേരക്ക് കൊവിഡ്‌ സ്ഥിരീകരിച്ചതിനാലാണ് പ്രിയങ്ക ഗാന്ധി സ്വയം കൊവിഡ്‌ നിരീക്ഷണത്തില്‍ പോകുന്നത്. ഇതോടെ കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് പ്രിയങ്കാ ഗാന്ധി പിന്മാറി. 

കെ. മുരളിധരന് വേണ്ടി പ്രചാരണത്തിനിറങ്ങാന്‍ പ്രിയങ്ക ഗാന്ധി നേമത്ത് എത്തുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ സ്വയം കൊവിഡ്‌ നിരീക്ഷണത്തില്‍ പോകുന്നതിനാല്‍ നേമത്തെ പ്രചാരണ പരിപാടിക്ക് പങ്കെടുക്കില്ലന്ന് പ്രിയങ്ക ഗാന്ധി അറിയിച്ചു. റോബര്‍ട്ട് വധേരക്ക് കൊവിഡ്‌ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ കൊവിഡ്‌ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും മൂന്നോ നാലോ ദിവസത്തേക്ക് സ്വയം കൊവിഡ്‌ നിരിക്ഷണത്തില്‍ പോകാന്‍  പ്രിയങ്ക ഗാന്ധിയോട് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി അസം, തമിഴ്നാട്, കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ പ്രിയങ്ക ഗാന്ധി എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഈ സംസ്ഥാനങ്ങളില്‍ പ്രചാരണം റദാക്കിയെന്ന് പ്രിയങ്ക ഗാന്ധി ഔദ്യോഗികമായി അറിയിച്ചു. 

Contact the author

Web Desk

Recent Posts

National Desk 5 hours ago
National

മഹാരാഷ്ട്രയിലെ ഏക കോണ്‍ഗ്രസ് എം പി അന്തരിച്ചു

More
More
National Desk 6 hours ago
National

സച്ചിൻ പൈലറ്റും അശോക് ഗെഹ്ലോട്ടും ഒന്നിച്ചുനിന്ന് ബിജെപിയെ തോൽപ്പിക്കും; പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് കോൺഗ്രസ്

More
More
National Desk 6 hours ago
National

അരിക്കൊമ്പന്റെ ആക്രമണം; പരിക്കേറ്റ കമ്പം സ്വദേശി മരിച്ചു

More
More
National Desk 1 day ago
National

വേണ്ടിവന്നാല്‍ ഗുസ്തി താരങ്ങളെ വെടിവയ്ക്കുമെന്ന് മുന്‍ വിജിലന്‍സ് മേധാവി; എവിടേക്കാണ് വരേണ്ടതെന്ന് ബജ്‌റംഗ് പൂനിയയുടെ ചോദ്യം

More
More
National Desk 1 day ago
National

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 150 സീറ്റുകള്‍ നേടും - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

ഗെഹ്ലോട്ടിനെയും പൈലറ്റിനെയും ഡല്‍ഹിക്ക് വിളിപ്പിച്ചു; ഖാര്‍ഗെയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് യോഗം

More
More