കോയമ്പത്തൂര്‍: രാഷ്ട്രീയ പ്രവര്‍ത്തനത്തിനു തടസമായാല്‍ സിനിമ ഉപേക്ഷിക്കുമെന്ന് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍. നിലവിലുളള പ്രൊജക്ടുകളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാവും സിനിമ ഉപേക്ഷിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാധിക ശരത്കുമാര്‍, സുഹാസിനി മണിരത്‌നം എന്നിവര്‍ക്കൊപ്പം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ജനങ്ങളെ സേവിക്കുന്നതിന് സിനിമ ഒരു തടസമായി മാറുകയാണെങ്കില്‍ അത് തനിക്ക് ഉപേക്ഷിക്കേണ്ടിവരും. താന്‍ രാഷ്ട്രീയം ഉപേക്ഷിച്ച് സിനിമയിലേക്ക് വീണ്ടും വരുമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ആരാണ് അപ്രത്യക്ഷരാവുകയെന്ന് നമുക്ക് നോക്കാം. അത് തീരുമാനിക്കേണ്ടത് ജനങ്ങളാണ്' - കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്ക് നേരേ ഭീഷണികളുണ്ട് അതിനെക്കുറിച്ച് വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നില്ല. സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടി എന്ന നിലയില്‍ പ്രചരണത്തിനായി ചിലവഴിച്ച തുകയുടെ യഥാര്‍ത്ഥ കണക്കുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും കമല്‍ ഹാസന്‍ പറഞ്ഞു.