കൊല്‍ക്കത്ത: വോട്ടിംഗ് മെഷീനുമായി തൃണമൂല്‍ നേതാവിന്റെ വീട്ടില്‍ കിടന്നുറങ്ങിയ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷന്. പശ്ചിമബംഗാളിലെ ഹൗറ ജില്ലയിലാണ് സംഭവം. തപന്‍ സര്‍ക്കാര്‍ എന്നയാളാണ് ഇവിഎമ്മും വിവിപാറ്റ് മെഷീനുമായി തൃണമൂല്‍ നേതാവ് ഗൗതം ഘോഷിന്റെ വീട്ടിലെത്തിയത്. ഒരു ദിവസം തങ്ങുകയും ചെയ്തു.
റിസര്‍വ്ഡ് ഇവിഎമ്മാണ് പിടിച്ചെടുത്തതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. പിടിച്ചെടുത്ത ഇവിഎം ഇനി തെരഞ്ഞെടുപ്പിനായി ഉപയോഗിക്കില്ലെന്നും കമ്മീഷന് വ്യക്തമാക്കി.
അസമില്‍ ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണേന്ദു പോളിന്റെ കാറില്‍ വോട്ടിംഗ് മെഷീന് കണ്ടെത്തിയ സംഭവവും വിവാദമായിരുന്നു. സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും റീപോളിംഗിന് ഉത്തരവിടുകയും ചെയ്തിരുന്നു.