മംഗളൂരു വിമാനത്താവളത്തിൽ ബോംബ് വെച്ചയാൾ കീഴടങ്ങി

മംഗളൂരു വിമാനത്താവളത്തിൽ ബോംബുവെച്ചെന്ന് കരുതുന്നയാൾ പൊലീസിൽ കീഴടങ്ങി.  ഉഡുപ്പി സ്വദേശി ആദിത്യറാവുവാണ് കീഴടങ്ങിയത്. ബംഗളൂരു പൊലീസിലാണ് ഇയാൾ കീഴടങ്ങിയത്. ഇയാൾക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. എഞ്ചിനിയറിംഗ് ബിരുദധാരിയാണ് ആദിത്യ റാവു.

ഓട്ടോറിക്ഷ ഡ്രൈവറെ ചോദ്യം ചെയ്തതിൽ നിന്നാണ് അന്വേഷണം ഇയാളിൽ എത്തിയത്. ബസിലാണ് പ്രതി മംഗളൂരുവിൽ എത്തിയത്. തുടർന്ന് ഓട്ടോയിൽ വിമാനത്താവളത്തിൽ എത്തി. കയ്യിലുണ്ടായിരുന്ന ബാഗ് വിമാനത്താവളത്തിൽ ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. തിരികെ ഓട്ടോയിൽ  ഇയാള്‍ പമ്പ് വൽ എന്ന സ്ഥലത്തേക്ക് പോയതായും ഡ്രൈവർ മൊഴിനൽകി

തിങ്കളാഴ്ച രാവിലെയാണ് വിമാനത്താവളത്തിൽ സ്ഫോടക വസ്തു കണ്ടെത്തിയത്. വിശ്രമമുറിക്ക് സമീപം ബാഗിലാണ് സ്ഫോടക വസ്തു ഉണ്ടായിരുന്നത്. ബോംബ് സ്ക്വാഡ് എത്തി ബാഗ് കസ്റ്റഡിയിൽ എടുത്തു.  വയർ, ഡിറ്റണേറ്റർ, ടൈമർ, സ്വിച്ച് എന്നിവയും ബാഗിൽ നിന്ന് കണ്ടെത്തിയിരുന്നു.  സംഭവത്തെ തുടർന്ന് കർണാടകയിലെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ കര്‍ശനമക്കിയിട്ടുണ്ട്.

Contact the author

Web Desk

Recent Posts

National Desk 21 hours ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 1 day ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 3 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 3 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More