വനിതാ സുഹൃത്തുമായുള്ള ബന്ധം ഭാര്യ അറിയിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പടുത്തി ലക്ഷങ്ങൾ തട്ടിയ ടാക്സി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. നാഗ്പൂർ സ്വദേശിയായ മെഡിക്കൽ ഷോപ്പ് ഉടമയിൽ നിന്ന് ടാക്സി ഡ്രൈവറായ റോഷൻ ഇഗ്ലെ ഭീഷണിപ്പെടുത്തി 6 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. മൂന്ന് വർഷത്തോളമാണ് മെഡിക്കൽ ഷോപ്പ് ഉടമയെ ടാക്സി ഡ്രൈവർ വനിതാ സുഹൃത്തിന്റെ പേരിൽ ബ്ലാക്ക് മെയിൽ ചെയ്തത്.
2018 ൽ മെഡിക്കൽ ഷോപ്പ് ഉടമയെയും വനിതാ സുഹൃത്തിനെയും റോഷൻ തന്റെ കാറിൽ രണ്ട് തവണ ഹോട്ടലിൽ കൊണ്ടു വിട്ടിരുന്നു. കാറിൽ നിന്നും കളഞ്ഞ കിട്ടിയ ഹോട്ടൽ ബില്ലിൽ നിന്നാണ് വ്യാപാരിയുടെ പേരും ഫോൺ നമ്പറും അഡ്രസും റോഷന് ലഭിച്ചത്. സുഹൃത്തുമായുള്ള ബന്ധം ഭാര്യയെ അറിയിക്കാതിരിക്കാൻ 2019 ഫെബ്രുവരിയിൽ ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ടു.ഏപ്രിലിൽ 2 ലക്ഷം രൂപയും തുടർന്ന് 1 ലക്ഷം രൂപയും ഇത്തരത്തിൽ ഭീഷണിപ്പെടുത്തി ഡ്രൈവർ കൈപ്പറ്റി. കഴിഞ്ഞ വർഷവും ഒന്നര ലക്ഷം രൂപ ഇയാൾ വാങ്ങിയെടുത്തു.
Also Read
വീണ്ടും പണം ആവശ്യപ്പെട്ടതിനെ തുടർന്ന് വ്യാപാരി റാണാ പ്രതാപ് നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പണം നൽകാമെന്ന് പറഞ്ഞ് ഡ്രൈവറെയും സുഹൃത്തിനെയും മെഡിക്കൽ ഷോപ്പിലേക്ക് പ്രതികളെ വിളിച്ചുവരുത്തി. ഇവിടെ നിന്ന് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കുറ്റകൃത്യത്തിൽ ഡ്രൈവറുടെ സുഹൃത്ത് വികാസ് വാണിക്കും പങ്കുള്ളതായി പൊലീസ് കണ്ടെത്തി. പ്രതികളെ ഏപ്രിൽ 16 വരെ റിമാൻഡ് ചെയ്തു.