മാധ്യമപ്രവര്‍ത്തകര്‍ക്കും സിനിമാപ്രവര്‍ത്തകര്‍ക്കും സൗജന്യ കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് നടന്‍ ചിരഞ്ജീവി

ഹൈദരാബാദ്: മാധ്യമപ്രവര്‍ത്തകര്‍ക്കും സിനിമാപ്രവര്‍ത്തകര്‍ക്കും സൗജന്യ കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് തെലുങ്ക് നടന്‍ ചിരഞ്ജീവി. ഏപ്രില്‍ 22 മുതല്‍ 45 വയസിനുമുകളില്‍ പ്രായമുളള എല്ലാ സിനിമാപ്രവര്‍ത്തകര്‍ക്കും തെലുങ്ക് ഫിലിം ജേണലിസ്റ്റുകള്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന് ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയിലാണ് ചിരഞ്ജീവി വ്യക്തമാക്കിയത്.

വാക്‌സിന്‍ സ്വീകരിക്കാന്‍ അര്‍ഹതയുളളവരാണെങ്കില്‍ സിനിമാ-മാധ്യമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് അവരുടെ പങ്കാളികളെയും കൊണ്ടുവരാം. വാക്‌സിന്‍ വിതരണം ഒരു മാസത്തോളം നീണ്ടുനില്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു.

ചിരഞ്ജീവി നേതൃത്വം നല്‍കുന്ന കൊറോണ ക്രൈസിസ് ചാരിറ്റിയാണ് വാക്‌സിന്‍ നല്‍കുക. കഴിഞ്ഞ വര്‍ഷമാണ് തെലുങ്ക് സിനിമാമേഖലയിലെ സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് ചിരഞ്ജീവി 'സിസിസി' ആരംഭിക്കുന്നത്. ലോക്ക്ഡൗണ്‍ മൂലം ദുരിതത്തിലായ സിനിമാമേഖലയിലുളളവര്‍ക്ക് ഒട്ടേറ സഹായങ്ങള്‍ സിസിസിയുടെ നേതൃത്വത്തില്‍ ചെയ്തിരുന്നു.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More