ഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ട വ്യാപനം രൂക്ഷമാകുന്ന ഘട്ടത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. രാജ്യത്തെ വിവിധ ഹൈക്കോടതികളില്‍ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട നിലനില്‍ക്കുന്ന കേസുകള്‍ ആകെ പരിഗണിച്ചാണ് സുപ്രീം കോടതി നടപടി. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ചു.
രോഗവ്യാപനം തടയുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും ആവിഷ്കരിച്ച നയസമീപനങ്ങളും അറിയിക്കാന്‍ സുപ്രീം കോടതി നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡേ അധ്യക്ഷനായ ബെഞ്ച് നാളെത്തന്നെ കേസ് വീണ്ടും പരിഗണിക്കും. മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെയാണ് കേസിലെ അമിക്കസ് ക്യൂറി.
ഓക്സിജന്‍ ദൌര്‍ലഭ്യം, വാക്സിന് വിതരണം, അത്യാവശ്യ മരുന്നുകളുടെ വിതരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഡല്‍ഹി, മുംബൈ, കൊല്‍ക്കൊത്ത, അലഹബാദ്, ആസാം തുടങ്ങി ആറ് ഹൈക്കോടതികളിലാണ് നിലവില്‍ കേസുകള്‍ നിലനില്‍ക്കുന്നത്.