എന്‍വി രമണ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

ഡല്‍ഹി: ഇന്ത്യയുടെ നാല്‍പ്പത്തിയെട്ടാമത് ചീഫ് ജസ്റ്റിസായി എന്‍വി രമണ ചുമതലയേറ്റു. കൊവിഡ് നിയന്ത്രണങ്ങളുളളതിനാല്‍ രാഷ്ട്രപതി ഭവനില്‍ നടന്ന ലളിതമായ ചടങ്ങിലാണ് എന്‍വി രമണ സത്യപ്രതിജ്ഞ ചെയ്തത്. രാഷ്ട്രപതി രാം നാഥ് കൊവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. 2022 ആഗസ്റ്റ് വരെയാണ് ചീഫ് ജസ്റ്റിസായി എന്‍വി രമണയുടെ കാലാവധി. ജമ്മു കശ്മീര്‍, സിഎഎ-എന്‍ആര്‍സി, റഫാല്‍ അടക്കം നിരവധി കേസുകള്‍ എന്‍വി രമണ പരിഗണിക്കും.

ആന്ധ്രപ്രദേശിലെ പൊന്നാവരം ഗ്രാമത്തിലെ ഒരു കര്‍ഷക കുടുംബത്തിലാണ് എന്‍വി രമണ ജനിച്ചത്. ആന്ധ്രയില്‍ നിന്നുളള രണ്ടാമത്തെ ചീഫ് ജസ്റ്റിസാണ് എന്‍വി രമണ. 1966 മുതല്‍ 67 വരെ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് കെ. സുബ്ബറാവുവാണ് ആന്ധ്രയില്‍ നിന്നുളള ആദ്യത്തെ ചീഫ് ജസ്റ്റിസ്.

2000-ലാണ് ആന്ധ്രപ്രദേശ് ഹൈക്കോടതിയുടെ സ്ഥിരം ജഡ്ജിയായി എന്‍വി രമണയെ നിയമിച്ചത്. 2014-ല്‍ അദ്ദേഹത്തിന് സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റം നല്‍കി. അഭിഭാഷകന്‍ എന്ന നിലയില്‍ ആന്ധ്രപ്രദേശ് ഹൈക്കോടതി, സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ തുടങ്ങി വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും എന്‍വി രമണ സേവനമനുഷ്ടിച്ചിട്ടുണ്ട്.

Contact the author

Web Desk

Recent Posts

National Desk 14 hours ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 15 hours ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 1 day ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 1 day ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 2 days ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 2 days ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More