വാക്സിനെതിരെ വ്യാജ പ്രചരണം; നടന്‍ മന്‍സൂര്‍ അലി ഖാന് 2 ലക്ഷം രൂപ പിഴയിട്ട് മദ്രാസ് ഹൈക്കോടതി

ചെന്നൈ: കൊവിഡ് വാക്‌സിനെതിരായി വ്യാജ പ്രചരണം നടത്തിയ തമിഴ് നടന്‍ മന്‍സൂര്‍ അലി ഖാന് രണ്ട് ലക്ഷം രൂപ പിഴ വിധിച്ച് മദ്രാസ് ഹൈക്കോടതി. കൊവിഷീല്‍ഡ് വാക്‌സിന്‍ വാങ്ങാനായി ഈ തുക തമിഴ്‌നാട് ആരോഗ്യസെക്രട്ടറിക്ക് കൈമാറണമെന്നും കോടതി ഉത്തരവിട്ടു.

കഴിഞ്ഞ ദിവസം തമിഴ് നടന്‍ വിവേക് മരണപ്പെട്ടത് വാക്‌സിന്‍ സ്വീകരിച്ചതുമൂലമാണെന്നായിരുന്നു മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞത്. ഏപ്രില്‍ 15-ന് വാക്‌സിന്‍ സ്വീകരിച്ച വിവേക് ഏപ്രില്‍ 16-നാണ് അന്തരിച്ചത്. എന്നാല്‍ വിവേകിന് ഹൃദയാഘാതം സംഭവിച്ചതിനു കാരണം വാക്‌സിന്‍ സ്വീകരിച്ചതല്ലെന്ന് ആശുപത്രി അധികൃതരും തമിഴ്‌നാട് ആരോഗ്യസെക്രട്ടറിയും വ്യക്തമാക്കിയിരുന്നു.

ഇതിനകം മന്‍സൂര്‍ അലി ഖാന്‍ വാക്‌സിനെതിരെ സംസാരിക്കുന്ന വീഡിയോ വൈറലായിരുന്നു. ഇന്ത്യയില്‍ കൊവിഡ് പരിശോധന നിര്‍ത്തലാക്കണം, മാസ്‌ക് ധരിക്കുന്നത് തന്നെ മണ്ടത്തരമാണ്, കൊറോണ എന്നൊരു രോഗം തന്നെയില്ല, മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ കൊടുക്കുന്നത് നിര്‍ത്തണം. നിര്‍ബന്ധിച്ച് വാക്‌സിനെടുപ്പിക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല. ഇതൊന്നും ചോദിക്കാന്‍ ഈ നാട്ടില്‍ ആരുമില്ല. മനുഷ്യരെ സമാധാനമായി ജീവിക്കാന്‍ അനുവദിക്കണം എന്നൊക്കെയാണ് മന്‍സൂര്‍ അലി ഖാന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്ന വീഡിയോയിലുണ്ടായിരുന്നത്.

ഇതിനെതിരെ ബിജെപി നേതാവ് രാജശേഖരന്‍ ചെന്നൈ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. കൊവിഡ് വാക്‌സിനെതിരെ താന്‍ ഒരു പരാമര്‍ശവും നടത്തിയിട്ടില്ല. നിര്‍ബന്ധിച്ച് വാക്‌സിനെടുപ്പിക്കുന്നതിനെതിരെയാണ് താന്‍ സംസാരിച്ചതെന്നാണ് മന്‍സൂര്‍ അലി ഖാന്‍റെ വിശദീകരണം.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More