രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് രാഹുല്‍ ഗാന്ധി

ഡല്‍ഹി: രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. 'ഇന്ത്യന്‍ ഗവണ്‍മെന്റിന് അത് മനസിലാവുന്നില്ല. കൊവിഡ് വ്യാപനം തടയാനുളള ഏക മാര്‍ഗ്ഗം സമ്പൂര്‍ണ്ണ ലോക്ക്ഡൗണാണ്. ദുര്‍ബലവിഭാഗങ്ങള്‍ക്ക് ന്യായ് പദ്ധതി വഴി പരിരക്ഷ നല്‍കിക്കൊണ്ട് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണം' രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം ഒരുപാട് നിരപരാധികളെ ജീവനെടുക്കുകയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

കൊവിഡിനെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ നിലവില്‍ സ്വീകരിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കില്ലെന്ന് രാഹുല്‍ പറഞ്ഞു. 2019 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ അധികാരത്തില്‍ വന്നാല്‍ ന്യായ് പദ്ധതി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം കുറഞ്ഞത് 72,000 രൂപ സ്ഥിര വരുമാനം നല്‍കുന്ന പദ്ധതിയാണ് ന്യായ്.

നരേന്ദ്രമോദി നടപ്പിലാക്കിയ നോട്ട് നിരോധനവും, ജിഎസ്ടി നടപ്പിലാക്കലും കൊവിഡ് മഹാമാരിയും മൂലം തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഉയര്‍ത്തിക്കൊണ്ടുവരാനുളള ഏക മാര്‍ഗ്ഗമാണ് ഇതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 3.57 ലക്ഷം പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 567 പേര്‍ക്ക് ജീവന്‍ നഷ്ടമായി.


Contact the author

Web Desk

Recent Posts

Web Desk 10 hours ago
National

23 കൊവിഡ് രോ​ഗികൾ ആശുപത്രിയിൽ നിന്ന് മുങ്ങി

More
More
Web Desk 12 hours ago
National

കോവിഡിന് പുതിയ മരുന്നുമായി ഡിആര്‍ഡിഒ- അടിയന്തിര ഉപയോഗത്തിന് അനുമതി

More
More
Web Desk 16 hours ago
National

അന്ന ജാർവിസിന്‍റെ അമ്മയുടെ ഓർമദിനം: അന്താരാഷ്ട്ര മാതൃദിനത്തിന്റെ ചരിത്രം

More
More
Web Desk 1 day ago
National

നെഹ്‌റു-ഗാന്ധി കുടുംബമുളളതുകൊണ്ടാണ് ഇന്ത്യ അതിജീവിക്കുന്നത്- ശിവസേന

More
More
Web Desk 1 day ago
National

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരത്തില്‍ പങ്കെടുത്ത 20 പേർ മരിച്ചു

More
More
Web Desk 1 day ago
National

ചലച്ചിത്ര മേഖലയിലെ 25,000 തൊഴിലാളികള്‍ക്ക് പ്രതിമാസം 1500 രൂപ വീതം നല്‍കും- സല്‍മാന്‍ ഖാന്‍

More
More