ജയിലിലടയ്ക്കപ്പെട്ട കര്‍ഷകനേതാവ് അഖില്‍ ഗോഗോയ് അസം നിയമസഭയിലേക്ക് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു

ഗുവാഹത്തി: മോദി സര്‍ക്കാര്‍ ജയിലില്‍ അടച്ച അക്ടിവിസ്റ്റും, കര്‍ഷക നേതാവുമായ അഖില്‍ ഗൊഗോയ് നിയമസഭ തെരഞ്ഞെടുപ്പില്‍ 11,875 വോട്ടുകള്‍ക്ക് വിജയിച്ചു. ബിജെപിയുടെ സുരഭി രാജ്കോന്‍വാറിനെയാണ് പരാജയപ്പെടുത്തിയത്. അസ്സമിലെ സിബ്സാഗര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയ ഗോഗോയ് ജയിലില്‍ കിടന്നുകൊണ്ട് കത്തുകളിലൂടെയാണ് തന്‍റെ നിയോജകമണ്ഡലത്തിലെ വോട്ടര്‍മാരോട് വോട്ടഭ്യര്‍ത്ഥിച്ചിരുന്നത്. ഇപ്പോഴും ജയിലില്‍ തുടരുന്ന ഗോഗോയ്, തന്നെ തെരഞ്ഞെടുത്ത സിബ്സാഗര്‍ മണ്ഡലത്തിലെ ജനങ്ങളോട് കത്തിലൂടെതന്നെയാണ് നന്ദി പറഞത്.  

ബിജെപിയില്‍ ചേര്‍ന്നാല്‍  മന്ത്രിസ്ഥാനവും, 20 കോടി രൂപയും വാഗ്ദാനം ചെയ്തതായി ജയിലില്‍ കഴിയുന്ന അഖില്‍ ഗോഗോയ് തെരഞ്ഞെടുപ്പിന് മുന്‍പ് വെളിപ്പെടുത്തിയിരുന്നു. അസമിലെ ജനങ്ങളുടെ ക്രിസ്ത്യന്‍ മതത്തിലേക്കുള്ള പരിവര്‍ത്തനത്തിനെതിരെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ വെറുതെ വിട്ടയക്കാമെന്ന്  അധികാരികള്‍ ഉറപ്പ് നല്‍കുകയും, കൃഷക് മുക്തി സംഗ്രാം സമിതി വിട്ട് പുതിയൊരു എന്‍ ജി ഒ സംഘടന തുടങ്ങാന്‍ ധനസഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഈ ഓഫറുകളൊന്നും സ്വീകരിച്ചില്ലെങ്കില്‍, ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതായി ഗൊഗോയ് കത്തില്‍ വ്യക്തമാക്കിയിരുന്നു. 

ഈ സര്‍ക്കാരിനെതിരെ വോട്ട് ചെയ്ത അസ്സമിലെ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. എല്ലാ ജനങ്ങള്‍ക്കും സൗജന്യമായി വാക്സിന്‍ നല്കാന്‍ ഞാന്‍ പുതിയ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. അദ്ദേഹം തന്‍റെ കത്തിലൂടെ പറഞ്ഞു. 

Contact the author

National Desk

Recent Posts

Web Desk 9 hours ago
National

23 കൊവിഡ് രോ​ഗികൾ ആശുപത്രിയിൽ നിന്ന് മുങ്ങി

More
More
Web Desk 11 hours ago
National

കോവിഡിന് പുതിയ മരുന്നുമായി ഡിആര്‍ഡിഒ- അടിയന്തിര ഉപയോഗത്തിന് അനുമതി

More
More
Web Desk 16 hours ago
National

അന്ന ജാർവിസിന്‍റെ അമ്മയുടെ ഓർമദിനം: അന്താരാഷ്ട്ര മാതൃദിനത്തിന്റെ ചരിത്രം

More
More
Web Desk 1 day ago
National

നെഹ്‌റു-ഗാന്ധി കുടുംബമുളളതുകൊണ്ടാണ് ഇന്ത്യ അതിജീവിക്കുന്നത്- ശിവസേന

More
More
Web Desk 1 day ago
National

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരത്തില്‍ പങ്കെടുത്ത 20 പേർ മരിച്ചു

More
More
Web Desk 1 day ago
National

ചലച്ചിത്ര മേഖലയിലെ 25,000 തൊഴിലാളികള്‍ക്ക് പ്രതിമാസം 1500 രൂപ വീതം നല്‍കും- സല്‍മാന്‍ ഖാന്‍

More
More