സംവരണം 50 ശതമാനത്തില്‍ അധികമാകുന്നത് ഭരണഘടനയുടെ അന്തസത്തക്ക് വിരുദ്ധം - സുപ്രീം കോടതി

ഡല്‍ഹി: സംവരണം 50 ശതമാനത്തില്‍ കൂടരുതെന്ന് സുപ്രീം കോടതി. ഇതിനായി ഇന്ദിരാ സാഹ്നി കേസിന്റെ വിധി പുനഃപരിശോധിക്കേണ്ട കാര്യമില്ലന്നും കോടതി വ്യക്തമാക്കി. ഇതോടൊപ്പം മറാഠ സംവരണ നിയമവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ സുപ്രാധാന വിധി. മറാഠ സംവരണ നിയമം കോടതി റദ്ദാക്കി.

സംവരണം 50 ശതമാനത്തില്‍ അധികമാവുന്നത് ഭരണഘടനയുടെ 14, 15 അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് ഹര്‍ജി പരിഗണിച്ച  സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് വ്യകതമാക്കി. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞയത്. പിന്നോക്ക വിഭാഗങ്ങളുടെ പട്ടിക നിശ്ചയിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. ഇതില്‍ സംസ്ഥാന സര്‍ക്കാരിന് യാതൊരധികാരവുമില്ലെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു.

മണ്ഡല്‍ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് 1992-ല്‍ സംവരണാനുകൂല്യങ്ങള്‍ സംബന്ധിച്ച് വ്യക്തത വരുത്തിയത് ഇന്ദിര സാഹ്നി കേസിന്‍റെ വിധിയിലൂടെയാണ്. ഈ കേസ്  ഇപ്പോള്‍ പുനപരിശോധിക്കേണ്ട സാഹചര്യമില്ലന്നും സുപ്രീം കോടതി പറഞ്ഞു. വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ മേഖലകളില്‍  മഹാരാഷ്ട്രയിലെ പിന്നോക്ക വിഭാഗങ്ങള്‍ക്ക് 50 ശതമാനത്തിലധികം സംവരണം ഏര്‍പ്പെടുത്തിയ മഹാരാഷ്ട്രയിലെ ശിവസേന സര്‍ക്കാരിന്‍റെ തീരുമാനമാണ് കോടതി റദ്ദാക്കിയത്. 

പിന്നോക്ക വിഭാഗങ്ങളുടെ പട്ടിക തയാറാക്കാന്‍ സംസ്ഥാനത്തിന് അധികാരം വേണമെന്നായിരുന്നു കേസില്‍ കക്ഷി ചേര്‍ന്ന കേരളത്തിന്‍റെ നിലപാട്. ഇതോടൊപ്പം സംവരണം അന്‍പത് ശതമാനത്തിലധികം ഉയര്‍ത്തണമെന്നും കേരളം വാദിച്ചിരുന്നു.   


Contact the author

Web Desk

Recent Posts

Web Desk 2 hours ago
National

ദില്ലി കലാപം; വിദ്യാര്‍ഥികളുടെ ജാമ്യത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

More
More
Web Desk 5 hours ago
National

ട്രാന്‍സ് വിഭാഗക്കാര്‍ക്ക്‌ പ്രത്യേക കൊവിഡ്‌ സഹായവുമായി തമിഴ്നാട് സര്‍ക്കാര്‍

More
More
Web Desk 6 hours ago
National

ആയിരം കൊല്ലം പഴക്കമുള്ള കോഴിമുട്ടയുമായി ശാസ്ത്രജ്ഞര്‍

More
More
Web Desk 7 hours ago
National

കാവിയണിഞ്ഞ തിരുവളളുവര്‍ ചിത്രങ്ങള്‍ നീക്കം ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍

More
More
Web Desk 8 hours ago
National

സിസ്റ്റര്‍ ലൂസിക്കെതിരായ വത്തിക്കാന്‍റെ കത്ത് വ്യാജമെന്ന് ആരോപണം

More
More
Web Desk 10 hours ago
National

നന്ദിഗ്രാമിലെ തോല്‍വി; മമതാ ബാനര്‍ജിയുടെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

More
More