ഷിംല: ഹിമാചല്‍ പ്രദേശിലേക്ക് പ്രവേശിക്കാന്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ബോളിവുഡ് സിനിമാ താരം അമിതാഭ് ബച്ചന് തുടങ്ങിയവരുടെ പേരില്‍ വ്യാജ ഈ പാസ് പ്രചരിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഇ-പാസ് ഫ്ലാറ്റ് ഫോമിലൂടെയാണ് വ്യാജ രജിസ്ട്രേഷന് ആരംഭിച്ചത്. കൊവിഡ് വ്യപാനം രൂക്ഷമായ സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളിലേക്കും പ്രവേശിക്കണമെങ്കില്‍ ഇ പാസ് നിര്‍ബന്ധമാക്കിയത് മുതല്‍ വ്യാജ രജിസ്ട്രേഷനും പല സ്ഥലങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്.
ഇ-പാസ് വ്യാജ രജിസ്ട്രേഷനെതിരെ പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. ഐടി നിയമത്തിന്റെ അടിസ്ഥാനത്തില്‍ കേസ് എടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ഹിമാചല്‍ പോലീസ് ട്വിറ്ററിലൂടെ അറിയിച്ചു. സംസ്ഥാന സരക്കരിന്റെ ഇ-പാസ് ഫ്ലാറ്ഫോമിലാണ് വ്യാജ രജിസ്ട്രേഷന് ആരംഭിച്ചത്. കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്രവേശിക്കാന്‍ ഇ-പാസ് നിര്‍ബന്ധമാക്കിയ ജയ് റാം താക്കൂര്‍ സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ഫ്ലാറ്റ്ഫോംമിലൂടെയാണ് വ്യാജ രജിസ്ട്രേഷന് ആരംഭിച്ചത്.
ഡൊണാള്‍ഡ് ട്രംപിന്റെയും, അമിതാഭ് ബച്ചന്റെയും പേരില്‍ ഇഷ്യു ചെയ്ത പാസുകള്‍ പോലീസ് റദ്ദാക്കിയിട്ടുണ്ട്. എന്നാല്‍ ഇവ രണ്ടും നിര്‍മിക്കുവാന്‍ ഒരേ മൊബൈല്‍ നമ്പറും, അധാര് കാര്‍ഡുമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.