ഡല്‍ഹി: ചലച്ചിത്ര മേഖലയിലെ 25,000 ദിവസ വേതന തൊഴിലാളികള്‍ക്ക് പ്രതി മാസം 1500 രൂപ നല്കാന് ഒരുങ്ങി ബോളിവുഡ് താരം സല്മാന്ഖാന്. ഇക്കാര്യം ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യൻ സിനി എംപ്ലോയീസ് (FWICE) പ്രസിഡൻറ് ബിഎൻ തിവാരിയെ അദ്ദേഹം അറിയിച്ചു.
25,000 തൊഴിലാളികളെ പ്രതിമാസം 1,500 രൂപ വീതം നല്കി സഹായിക്കാമെന്ന് സൽമാൻ ഖാന് ഇന്നലെ രാത്രി ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യൻ സിനി എംപ്ലോയീസ്ന് ഉറപ്പ് നല്കി. ഉടൻ തന്നെ അര്‍ഹതപ്പെട്ട തൊഴിലാളികളുടെ പട്ടിക തയാറാക്കി ആവശ്യമുള്ളവരിലേക്ക് സഹായമെത്തിക്കുമെന്നും തിവാരി പറഞ്ഞു.
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി മഹാരാഷ്ട്ര സർക്കാർ സംസ്ഥാനത്തെ എല്ലാ ചിത്രങ്ങളുടെയും ഷോകളുടെയും ചിത്രീകരണം നിർത്തിവച്ചു. ഇതിനെത്തുടർന്ന് മുംബൈയിൽ നിന്ന് നിരവധി സിനിമ, ചാനല്‍ ഷൂട്ടുകളും നിർമ്മാതാക്കൾ ഗോവയിലേക്ക് മാറ്റിയിട്ടുണ്ട്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുളളത്. ഇരുപത്തിനാല് മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത് അമ്പത്തിനാലായിരം പുതിയ കേസുകളാണ്. രാജ്യത്തെ കൊവിഡ് വ്യാപനം തടയാന്‍ തമിഴ്നാട്, കര്‍ണാടക, കേരള, മഹാരാഷ്ട്ര, ഗോവ, മണിപ്പൂര്‍ തുടങ്ങി നിരവധി സംസ്ഥാനങ്ങളാണ് സമ്പൂര്‍ണ്ണ ലോക്ക്ഡൗണും നൈറ്റ് കര്‍ഫ്യൂ ഉള്‍പ്പെടെയുളള നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരിക്കുന്നത്.