ഉത്തർപ്രദേശിലെ ഉന്നാവോയിൽ മൃതദേഹങ്ങൾ മണലിൽ കുഴിച്ചിട്ട നിലയിൽ

യുപിയിലെ ഉന്നാവോയിൽ കൊവിഡ് രോ​ഗികളുടെ മൃത​ദേഹം മണലിൽ കുഴിച്ചിട്ട നിലയിൽ. പത്തിലേറെ മൃതദേ​ഹങ്ങളാണ് മണലിൽ നിന്ന് കണ്ടെടുത്തത്. അധികം താഴ്ചയിലല്ലാതെയാണ് മൃതദേഹങ്ങൾ കുഴിച്ചിട്ടിരിക്കുന്നത്. സംഭവം സംബന്ധിച്ച് അന്വേഷണം ആരഭിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. പ്രദേശത്ത് പൊലീസ് തെരച്ചിൽ തുടരുന്നതായും കളക്ടർ പറഞ്ഞു. ​                  ഗം​ഗാനദിയിൽ അകലെയുള്ള പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങളുടെ സാമ്പിളുകൾ പരിശോധനക്ക് അയിച്ചിട്ടുണ്ട്. കൊവിഡ് രോ​ഗികളുടെ മൃതദേഹങ്ങളാണോ എന്ന് കണ്ടെത്താനാണ് പരിശോധന നടത്തുന്നത്.

യുപി-ബീഹാർ അതിർത്തിയിൽ ​ഗം​ഗാ നദിയിൽ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ മൃതദേഹങ്ങൾ മണലിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത് പ്രദേശവാസികളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. 71 മൃതദേ​ഹങ്ങളാണ് ബീഹാറിലെ ബക്സറിൽ ​ഗം​ഗാനദിയിൽ നിന്ന് പുറത്തെടുത്തത്. പുഴയിലൂടെ മൃതദേഹങ്ങൾ ഒഴുകിയെത്തുന്നത് തടയാൻ ​ഗം​ഗാ അതിർത്തിയിൽ ബീഹാർ വലകെട്ടിയിട്ടുണ്ട്. ​മൃതദേഹങ്ങൾ ഒഴുകിയെത്തുന്നത് തടയാൻ ബീഹാറിലെ റാണിഘട്ടിലാണ് ബീഹാർ സർക്കാർ വലകെട്ടിയിരിക്കുന്നത്. ബീഹാറിലെ ബക്സർ ജില്ലയിൽ ​ഗം​ഗയിലൂടെ ഒഴുകിയെത്തിയ  മ‍ൃതദേഹങ്ങൾ സംസ്കരിച്ചതായി ബീഹാറിലെ ജലവിഭവ വകുപ്പ് മന്ത്രി  സഞ്ജയ് കുമാർ ഝാ അറിയിച്ചു. മ‍‍ൃതദേഹങ്ങൾക്ക് 5 ദിവസം വരെ പഴക്കമുണ്ടെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൊവിഡ് രോ​ഗികളുടെ മൃത​ദേഹം പുഴയിലൂടെ ഒഴുകിയെത്തുന്നതിൽ കടുത്ത ആശങ്ക ബീഹാർ സർക്കാർ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ ജാ​ഗ്രത വേണമെന്ന് ബീഹാർ സർക്കാർ യുപി സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവത്തിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ കടുത്ത ദുഖം രേഖപ്പെടുത്തിയെന്നും ഝാ പറഞ്ഞു. ​ഗം​ഗയെ മലിനമാക്കുന്ന നടപടികളിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ​ഗം​ഗയുടെ പരിശുദ്ധി കാത്ത് സൂക്ഷിക്കാൻ ജാ​ഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് ആവർത്തിക്കാതിരിക്കാൻ പട്രോളിംഗ് ശക്തമാക്കണമെന്ന് ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Contact the author

National Desk

Recent Posts

National Desk 7 hours ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 13 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More