കൊവിഡ് ബാധിതയായിരിക്കെ ആശുപത്രി കിടക്കയിൽ ആത്മവിശ്വാസത്തോടെ ലവ് യു സിന്ദഗി എന്ന ഗാനത്തിനൊപ്പെം ലോകത്തോട് കൈവീശികാണിച്ച പെൺകുട്ടി മരണത്തിന് കീഴടങ്ങി. പെൺകുട്ടിയെ ചികിത്സിച്ച ഡോക്ടർ മോണിക്ക ലാങ്കേയാണ് ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്തത്.
ഇവൾക്ക് 30 വയസ് മാത്രമാണ് പ്രായം. ഐസിയു കിടക്ക ഇതുവരെ കിട്ടിയിട്ടില്ല. കഴിഞ്ഞ 10 ദിവസമായി കൊവിഡിന് അടിയന്തര ചികിത്സ നൽകുകയാണ്. എൻഐവി സഹായത്തോടെയാണ് ശ്വസിക്കുന്നത്. റെംഡിസീവർ പ്ലാസ്മ തെറാപ്പി എന്നിവ നൽകി. ധീരയാണ് അവൾ, പ്രതീക്ഷ കൈവിടുന്നില്ല. പാട്ടുവെക്കട്ടെയെന്ന് എന്നോട് ചോദിച്ചപ്പോൾ അനുവദിച്ചു- മോണിക്ക വീഡിയോക്ക് ഒപ്പം കുറിച്ചു.
നിമിഷങ്ങൾക്കം വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി. പെൺകുട്ടിയെ ആരോഗ്യ വിവരം ദിവസേന നിരവധിയാളുകളാണ് തിരക്കിയത്. ഡോക്ടർ ട്വിറ്ററിലൂടെ ആരോഗ്യ വിവരം അറിയിച്ചിരുന്നു. ഐ.സി.യു കിടക്ക ലഭിച്ചെങ്കിലും ആരോഗ്യനിലയിൽ മാറ്റമില്ലാതെ തുടരുകയാണെന്ന് മേയ് 10ന് ഡോക്ടർ അറിയിച്ചിരുന്നു. മരണവിവരം ഡോക്ടർ തന്നെയാണ് അറിയിച്ചത്. 'ക്ഷമിക്കണം, ധീരയായ പെൺകുട്ടിയെ നമുക്ക് നഷ്ടമായിരിക്കുന്നു' -ഡോക്ടർ കുറിച്ചു. യുവതിയുടെ മരണത്തിൽ നിരവധി പേർ ദുഃഖം രേഖപ്പെടുത്തി.