ലിവിംഗ് ടുഗെദര്‍ അനുവദനീയമെന്ന് ഹൈക്കോടതി

ചണ്ഡീഗഢ്: പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ ഒരുമിച്ച് താമസിക്കുന്നതിനെ ചോദ്യം ചെയ്യാന്‍ സാധിക്കില്ലെന്ന്  പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ലിവിംഗ് ടുഗെദര്‍ വ്യക്തികള്‍ക്ക് വിവാഹം കഴിച്ചവരെപ്പോലെ ജീവിക്കാനുള്ള അവകാശമുണ്ടെന്നും ജസ്റ്റിസ് സുധീര്‍ മിത്തലിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ച്‌ നീരിക്ഷിച്ചു. 

ഒരുമിച്ച് ജീവിക്കുന്നതിന് സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് കമിതാക്കള്‍ കോടതിയില്‍ ഹര്‍ജിയില്‍ നല്‍കിയിരുന്നു. ഇത് പരിഗണിച്ച് കമിതാകള്‍ക്ക് അവരുടെ ജീവനും, സ്വാതന്ത്ര്യത്തിനും സുരക്ഷയൊരുക്കേണ്ടത് സര്‍ക്കാര്‍ ആണെന്നും കോടതി വ്യക്തമാക്കി. ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന് സമൂഹത്തില്‍ സ്വീകാര്യത കൂടി വരികയാണ്. ലിവിംഗ് ടുഗെദര്‍ ഒരു കുറ്റകൃത്യമല്ല. മറ്റ് എല്ലാ പൗരന്മാര്‍ക്കുമുള്ള അവകാശം ലിവിംഗ് ടുഗെദര്‍ വ്യക്തികള്‍ക്കുമുണ്ടെന്ന് കോടതി കൂട്ടിച്ചേര്‍ത്തു. 

നേരത്തെ ലിവിംഗ് ടുഗെദര്‍ സാധ്യമല്ലെന്ന് പഞ്ചാബ്-ഹരിയാന കോടതി വിധി പ്രഖ്യാപിച്ചിരുന്നു. ഗുല്‍സ കുമാരി, ഗുര്‍വിന്ദര്‍ സിംഗ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ലീവിംഗ് ടുഗെദര്‍ സാധ്യമല്ലെന്ന് ജസ്റ്റിസ് എച്ച്.എസ്. മദാനെ ഉത്തരവ് പുറപ്പെടുവിച്ചത്. ധാര്‍മികമായും,സാമൂഹികമായും  ലിവിംഗ് ടുഗെദര്‍ അംഗീകരിക്കാന്‍ സാധ്യമല്ലെന്നാണ്  ജസ്റ്റിസ് എച്ച്.എസ്. മദാന്‍റെ നേതൃത്വത്തിലുള്ള ബെഞ്ച്‌ നേരത്തെ വ്യക്തമാക്കിയിരുന്നത്.  

Contact the author

Web Desk

Recent Posts

National Desk 7 hours ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 13 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More