സ്പുട്നിക് വാക്സിന്‍ ഇന്ത്യ നിര്‍മ്മിക്കും

ഡല്‍ഹി: കൊവിഡ്‌ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സ്പുട്നിക് വാക്സിന്‍ പ്രാദേശികമായി നിര്‍മ്മിക്കാനൊരുങ്ങി ഇന്ത്യ. ആദ്യഘട്ടത്തില്‍ 85 കോടി ഡോസ് വാക്സിന്‍ ആണ് ഇന്ത്യ നിര്‍മ്മിക്കുകയെന്ന്  റഷ്യയിലെ ഇന്ത്യന്‍ പ്രതിനിധി ഡി.ബി വെങ്കടേഷ് വര്‍മ്മ പറഞ്ഞു. ഇതിനുള്ള സാങ്കേതിക വിദ്യ റഷ്യ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

രോഗവ്യാപനം കൂടുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനം കൈകൊണ്ടതെന്നും ഡി.ബി വെങ്കടേഷ് വര്‍മ്മ പറഞ്ഞു. ഓഗസ്റ്റ് 1 മുതല്‍ രാജ്യത്ത് വാക്സിന്‍ നിര്‍മ്മാണം ആരംഭിക്കും. ലോകത്തെ മൊത്തം സ്പുട്നിക് വാക്സിനില്‍ 65- 70% വരെ ഇന്ത്യയിലാണ് നിര്‍മ്മിക്കുക. മെയ് അവസാനത്തോടെ 30 ലക്ഷം ഡോസുകള്‍ രാജ്യത്ത് വിതരണം നടത്താന്‍ സാധിക്കുമെന്നും, ജൂണില്‍ വാക്സിന്‍ വിതരണം 50 ലക്ഷമായി ഉയര്‍ത്തുമെന്നും ഡി.ബി വെങ്കടേഷ് വര്‍മ്മ പറഞ്ഞു. 

റഷ്യന്‍ വാക്സിന്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയിലെ റെഡ്ഡീസ് ലബോറട്ടറിയുമായി ചേര്‍ന്നാണ് വാക്സിന്‍ നിര്‍മ്മിക്കുക. ഇതിന് മുന്നോടിയായി രണ്ട് ലക്ഷത്തിലധികം ഡോസുകള്‍ ഇന്ത്യയ്ക്ക് നല്‍കിയിട്ടുണ്ട്. മെയ് അവസാനത്തോടെ വിതരണം ചെയ്യുന്ന 30 ലക്ഷം സ്പുട്നിക് വാക്സിന്‍ ഇന്ത്യയിലാണ് നിര്‍മ്മിക്കുക. ഇതുവരെ രാജ്യവ്യാപകമായി സ്പുട്നിക് വാക്സിന്‍ ലഭ്യമായിട്ടില്ല. 

Contact the author

Web Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More