ബ്ലാക്ക്‌ ഫംഗസ്; രാജ്യത്ത് ചികിത്സയിലുള്ളത് 8,848 പേര്‍

ഡല്‍ഹി: രാജ്യത്ത് ബ്ലാക്ക്‌ ഫംഗസ് ബാധിച്ച് ചികിത്സയിലുള്ളത് 8,849 ആളുകളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗബാധിതരുടെ എണ്ണം കൂടുന്നതിനാല്‍ ഫംഗസ് ബാധ ചികിത്സക്കായി ഉപയോഗിക്കുന്ന പ്രധാന മരുന്നിന്‍റെ 23,000 ത്തിലധികം ഡോസുകള്‍ എല്ലാ സംസ്ഥാനങ്ങളിലേക്കും അയച്ചിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളില്‍ ബ്ലാക്ക്‌ ഫംഗസ് രോഗവ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വിശദമായ അവലോകനത്തിന് ശേഷം, ആംഫോട്ടറിസെന്‍ - ബി യുടെ 23,683 ഡോസുകള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും, കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അയച്ചിട്ടുണ്ടെന്നും, രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം അടിസ്ഥാനമാക്കിയാണ് മരുന്ന് നല്‍കിയിരിക്കുന്നതെന്നും സദാനന്ദ ഗൗഡ ട്വീറ്റ് ചെയ്തു.

ഏറ്റവും കൂടുതല്‍ ബ്ലാക്ക്‌ ഫംഗസ് രോഗം റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത് ഗുജറാത്ത്‌, മഹാരാഷ്ട്ര, തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗവ്യാപനം ഉണ്ടായിരിക്കുന്നത്. ഇന്ത്യയിലെ  11 ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കുള്ള മരുന്ന് നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.


Contact the author

Web Desk

Recent Posts

National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 2 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 2 days ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 3 days ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More