'മിണ്ടാതിരുന്നോണം, ഞാന്‍ സംസാരിക്കുന്നത് കേട്ടില്ലേ' ചാനല്‍ ചര്‍ച്ചയില്‍ ബാബാ രാംദേവിന്റെ വായടപ്പിച്ച് ഡോ. ജയേഷ് ലെലെ

ഡല്‍ഹി: ചാനല്‍ ചര്‍ച്ചക്കിടെ ബാബാ രാംദേവിന്റെ വായടപ്പിച്ച് ഡോ. ജയേഷ് ലെലെ. ആജ്തക് ചാനലില്‍ നടന്ന ചര്‍ച്ചയില്‍ താന്‍ സംസാരിക്കുന്നതിന്റെ ഇടയ്ക്ക് കയറി സംസാരിക്കാന്‍ തുടങ്ങിയതാണ് ബാബാ രാംദേവിനോട് ലെലെ രൂക്ഷമായി സംസാരിക്കാനിടയാക്കിയത്. 'മിണ്ടാതിരുന്നോണം, ഞാന്‍ സംസാരിക്കുന്നതിനിടയ്ക്ക് നിങ്ങളുടെ ശബ്ദം ഉയരരുത് എന്ന് ഡോക്ടര്‍ കടുപ്പിച്ച് പറയുന്ന വീഡിയോ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സെക്രട്ടറി ജനറലാണ് ജയേഷ് ലെലെ. ആലോപ്പതി മരുന്നുകളുടെ ഫലപ്രാപ്തിയെ വിമര്‍ശിച്ചുകൊണ്ടുളള ബാബാ രാംദേവിന്റെ സംസാരമാണ് ലെലെയെ പ്രകോപിപ്പിച്ചത്. അലോപ്പതി മരുന്നുകള്‍ കഴിച്ചതുകൊണ്ടാണ് രാജ്യത്തെ കൊവിഡ് ബാധിതര്‍ മരണപ്പെടുന്നത് എന്നായിരുന്നു ബാബാ രാംദേവിന്റെ വിവാദ പ്രസ്താവന. പ്രസ്താവന വിവാദമായതോടെ രാജ്യത്തെ നിരവധി ഡോക്ടര്‍മാരുടെ സംഘടനകളാണ് രാംദേവിനെതിരെ രംഗത്തെത്തിയത്. പ്രതിഷേധങ്ങള്‍ കനത്തതോടെ കേന്ദ്രസര്‍ക്കാരും ബാബാ രാംദേവിനെ തളളിപ്പറഞ്ഞു. തുടര്‍ന്ന് പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയുകയായിരുന്നു ബാബാ രാംദേവ്.

അലോപ്പതി വിവേകശൂന്യമായ ശാസ്ത്രമാണെന്നായിരുന്നു രാംദേവിന്‍റെ പരാമര്‍ശം. ഡ്രഗ് കണ്‍ട്രോളര്‍ ജനറൽ ഓഫ് ഇന്ത്യ അംഗീകരിച്ച റെംഡെസിവർ, ഫാവിഫ്ലു ഉൾപ്പെടെയുള്ള മരുന്നുകൾ കോവിഡ് ഭേദമാക്കുന്നതിൽ പരാജയപ്പെട്ടു എന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിന് പുറമെ ആധുനിക മെഡിക്കൽ പ്രാക്ടീഷണർമാരെ 'കൊലപാതകികൾ' എന്നും അദ്ദേഹം വിളിച്ചിരുന്നു. രാംദേവിന്റെ കമ്പനി നിര്‍മ്മിച്ച മരുന്ന് പുറത്തിറക്കുന്ന ചടങ്ങില്‍ വെച്ചായിരുന്നു രാംദേവ് വിവാദ പരാമര്‍ശം നടത്തിയത്. അപ്പോള്‍ വേദിയില്‍ കേന്ദ്ര ആരോഗ്യ മന്ത്രിയും ഉണ്ടായിരുന്നു.
Contact the author

National Desk

Recent Posts

National Desk 8 hours ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 9 hours ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 1 day ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 1 day ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 2 days ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 2 days ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More