രാജ്യത്ത് പുതിയതായി 1.86 ലക്ഷം പുതിയ കൊവിഡ്‌ കേസുകള്‍; 3660 മരണം

ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1.86 ലക്ഷം പുതിയ കൊവിഡ്‌ കേസുകളും, 3660 മരണവുമാണ്‌ റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. കഴിഞ്ഞ 44 ദിവസത്തിനിടെ റിപ്പോര്‍ട്ട്‌ ചെയ്ത ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ്‌ കേസുകളാണിത്. ഇതോടെ രാജ്യത്ത് കൊവിഡ്‌ ബാധിച്ച് ചികല്‍സയിലിരിക്കുന്നവരുടെ എണ്ണം 23.43 ലക്ഷമായി. 20.70 ലക്ഷം സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചത്. രാജ്യത്ത് ഇതുവരെ പരിശോധനക്കായി 33.90 കോടി സാമ്പിളുകളാണ് സ്വീകരിച്ചതെന്ന് ഐ.സി.എം.ആർ അറിയിച്ചു. 

കഴിഞ്ഞ 24  മണിക്കൂറിനിടെ രോഗം ബാധിച്ച് 3660 ആളുകള്‍ മരണപ്പെട്ടിരിക്കുന്നത്. ഇതോടെ രാജ്യത്തെ കൊവിഡ്‌ ബാധിച്ച് മരിച്ചവരുടെ എണ്ണം 3,18,895 ആയി ഉയര്‍ന്നു. 2,59,459 പേരാണ്​ കഴിഞ്ഞ ദിവസം കോവിഡ് രോഗമുക്തി നേടിയതെന്ന് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപെട്ടു. രാജ്യത്ത് ഇതുവരെ 2,48,93,410 പേര്‍ രോഗമുക്തരായി. 20,57,20,660 പേരെ വാക്​സിനേഷന്​ വിധേയമാക്കിയിട്ടുണ്ടെന്നും, 90.34 ശതമാനം രാജ്യത്ത് കൊവിഡ്‌ മുക്തി നിരക്കുണ്ടെന്നും കേന്ദ്രാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഇന്നലെ സംസ്ഥാനത്ത് 24166 ആളുകള്‍ക്ക് രോഗം സ്ഥിരീകരിക്കുകയും, 181 മരണവുമാണ് റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. കേരളത്തില്‍ ഇതുവരെ 8063 ആളുകളാണ് കൊവിഡ്‌ മൂലം മരണപ്പെട്ടിരിക്കുന്നത്. 

Contact the author

Web Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More