'നമ്മള്‍ ജീവിക്കുന്നത് നരകത്തിലാണ്' - ഡല്‍ഹി ഹൈക്കോടതി

ഡല്‍ഹി: നമ്മള്‍ ജീവിക്കുന്നത് നരകത്തിലാണെന്ന് ഡല്‍ഹി ഹൈക്കോടതി. 'നമ്മളെല്ലാവരും ഈ നരകത്തിലാണ് ജീവിക്കുന്നത്, ഈ സാഹചര്യത്തില്‍ സഹായിക്കാനാഗ്രഹമുണ്ട് പക്ഷേ എല്ലാവരും നിസ്സഹായരാണ്'. കോടതി പറഞ്ഞു. ബ്ലാക്ക് ഫംഗസിനെതിരായ മരുന്നിന്റെ അഭാവവും രോഗികളുടെ ബുദ്ധിമുട്ടിനെയും കുറിച്ചുളള വാദം കേള്‍ക്കുന്നതിനിടെയായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ പരാമര്‍ശം.

മരുന്ന് ലഭ്യമാക്കി ക്ഷാമം പരിഹരിക്കുന്നതിനായി എടുത്ത നടപടികളെക്കുറിച്ച് കേന്ദ്രം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്നതിന്റെ നിലവിലെ അവസ്ഥയും അവ സംസ്ഥാനത്ത് എപ്പോള്‍ എത്തുമെന്നതും ഉള്‍പ്പെടെയുളള വിവരങ്ങള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു.

ബ്ലാക്ക് ഫംഗസ് രോഗബാധിതരായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ട് പേര്‍ക്ക് മരുന്നുകള്‍ എത്തിക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജിയില്‍ വാദം കേട്ട കോടതി, ഒരു രോഗിക്ക് മാത്രം പ്രത്യേക പരിഗണന നല്‍കുകയും  മറ്റുളളവര്‍ക്ക് അത് നിഷേധിക്കുകയും ചെയ്യാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി. അതേസമയം രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 1,73,790 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 3617 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

National Desk 9 hours ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 15 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More